തിരഞ്ഞെടുപ്പ് പരാജയം: ആസാം കോൺഗ്രസ്സ് അധ്യക്ഷൻ രാജിവെച്ചു
ആസാമില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേ
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election 2021) കടുത്ത പരാജയത്തിനു പിറകെ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാജിക്കത്ത് സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെട്ട പ്രവർത്തിച്ചിട്ടും ആർ.എസ്.എസും ബി.ജെ.പിയും (Bjp) ഉയർത്തിയ വർഗ്ഗീയ മതിലുകൾ തകർക്കാൻ തങ്ങൾക്ക് ആയില്ലെന്ന് അദ്ദേഹം തൻറെ രാജി കത്തിൽ വ്യക്തമായി പറയുന്നു.ഗോഹ്പൂര്‍ മണ്ഡലത്തിലാണ് ബോറ മത്സരിക്കാൻ നിന്നത് എന്നാൽ അവിടെയും പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ഉത്പാല് ബോറടോട് 29,294 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
Also Read: Kerala Assembly Election 2021 Result Live: വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വിജയം
ആസാമില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളില്‍ മേധാവിത്വമുണ്ട്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 50 സീറ്റില്‍ മുന്‍തൂക്കമുണ്ട്. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഹിമന്ത ബിശ്വ ശര്‍മ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ശക്തമായ തേരോട്ടം നടന്ന മണ്ഡലങ്ങളിൽ പലയിടത്തും കോൺഗ്രസ്സിന് കാര്യമായതൊന്നും ചെയ്യാനായില്ല. കോൺഗ്രസ്സിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ടു ചോർച്ച ശക്തമായിരുന്നു.