Dispur, Assam: പുതിയ ഗോ സംരക്ഷണ ബില്‍  (Cow Protection Bill) മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ്മ (Chief Minister Himanta Biswa Sarma) തിങ്കളാഴ്ച  സഭയില്‍ അവതരിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബില്‍ അനുസരിച്ച് പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങൾ വസിക്കുന്ന പ്രദേശങ്ങളില്‍  ബീഫോ  ബീഫ് ഉത്പന്ന ങ്ങളോ വില്‍ക്കാന്‍ കഴിയില്ല. കൂടാതെ, ക്ഷേത്ര പരിസരത്തുനിന്നും  5 കിലോമീറ്റര്‍ ചുറ്റളവില്‍  മാംസ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്നും ബില്‍  (Cow Protection Bill)  നിഷ്കര്‍ഷിക്കുന്നു. 


​ഗോവധ നിരോധന നിയമം നിലനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രാജ്യത്ത് ഇതാദ്യമായാണ് മേഖല തിരിച്ച്‌ ​ബീഫ് ബീഫ് ഉത്പന്നങ്ങള്‍ വിൽക്കാനോ വാങ്ങാനോ  പാടില്ല എന്ന് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. 1950ലെ അസം ​ഗോ സംരക്ഷണ നിയമം പരിഷ്കരിച്ചാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്  


എന്നാല്‍ പുതിയ ​ഗോവധ നിരോധനത്തില്‍  അവ്യക്തതകള്‍ ഏറെയാണ്‌ എന്ന  ആരോപണവുമായി പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിരിയ്ക്കുകയാണ്.


Also Read: Population Growth: ഇന്ത്യയില്‍ ജനസംഖ്യ പെരുകുന്നതിന് കാരണക്കാര്‍ ആമിര്‍ ഖാനെ പോലുള്ളവര്‍..!! വിവാദമായി BJP MPയുടെ പരാമര്‍ശം


കാലികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നും മറിച്ച്‌ മതവികാരം വൃണപ്പെടുത്തുന്നതും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ബില്ലില്‍  ഭേദ​ഗതികള്‍ വേണമെന്നും പ്രതിപക്ഷം  ആവശ്യപ്പെട്ടു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.