Assam Assembly Election 2021: ടിക്കറ്റ് കിട്ടിയില്ല, മന്ത്രിക്ക് പിന്നാലെ രണ്ട് MLAമാര്‍ കൂടി പാര്‍ട്ടി വിട്ടു
അസമിലും BJPയിലെ ഉള്‍പ്പോര് മറ നീക്കി പുറത്തുവരുന്നു. മന്ത്രിക്ക് പിന്നാലെ രണ്ട് MLAമാര്‍ കൂടി പാര്‍ട്ടി വിട്ടു...
Guwahati: അസമിലും BJPയിലെ ഉള്‍പ്പോര് മറ നീക്കി പുറത്തുവരുന്നു. മന്ത്രിക്ക് പിന്നാലെ രണ്ട് MLAമാര്‍ കൂടി പാര്‍ട്ടി വിട്ടു...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. BJPയിലെ അകത്തുനിന്നുള്ള ആള്‍ക്കാര്‍ തന്നെ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയതായും ഇരുവരും ആരോപിച്ചു.
മുന്‍പ്, ടിക്കറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി സം റോങ്ഹാങ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി BJPയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ഹിമന്ത ബിശ്വ ശര്‍മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി ആരായിരിയ്ക്കും എന്നാ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന പ്രസിഡന്റ് രഞ്ജീത് കുമാര്‍ ദാസിനേയും നിലവിലെ മുഖ്യമന്ത്രി സ്‌നോവലിനേയുമായിരുന്നു ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടിയിരുന്നത്.
6 വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ശര്‍മ ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും സ്‌നോവലിനെയാണ് നരേന്ദ്രമോദി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
അതേസമയം, എന്തുവില കൊടുത്തും അസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2001 മുതല്‍ 2011 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തരുണ്‍ ഗോഗോയി മന്ത്രിസഭയെ 2016 ലെ തിരഞ്ഞെടുപ്പില്‍ BJP പരാജയപ്പെടുത്തുകയായിരുന്നു. 126 അംഗ നിയമസഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി സഖ്യം അധികാരം നേടിയത്. അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് വെറും 25 സീറ്റുമാത്രമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...