West Bengal മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നേരെ ഉന്തും തള്ളും, പരിക്കുകളോടെ ആശുപത്രിയില്‍, റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ്  ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വാക്ക് പോര്  ഉന്തും തള്ളുമായി പരിണമിച്ചിരിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 10:18 PM IST
  • നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമത ബാനര്‍ജി (Mamata Banerjee) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് മമതയ്ക്ക് നേരെ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്.
  • നന്ദിഗ്രാമില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ മമതയെ ആക്രമിച്ചത്.
  • ഈ സമയം പോലീസുകാര്‍ ആരുംതന്നെ മമതയുടെ സമീപത്ത് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
West Bengal മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നേരെ ഉന്തും തള്ളും,  പരിക്കുകളോടെ ആശുപത്രിയില്‍, റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Nandigram: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ്  ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വാക്ക് പോര്  ഉന്തും തള്ളുമായി പരിണമിച്ചിരിയ്ക്കുകയാണ്.  

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമത ബാനര്‍ജി (Mamata Banerjee)  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  പോകുന്നതിനിടെയാണ്   മമതയ്ക്ക് നേരെ   ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്.  നന്ദിഗ്രാമില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ മമതയെ ആക്രമിച്ചത്. ഈ സമയം പോലീസുകാര്‍ ആരുംതന്നെ  മമതയുടെ സമീപത്ത് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മമതയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. മമതയെ അക്രമികള്‍ പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ആക്രമണത്തില്‍ മമതയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അവരെ  SSKM ആശുപത്രിയിലേക്ക് മാറ്റി. 

നാല് പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും  ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും   മമത ബാനര്‍ജി പ്രതികരിച്ചു. ആ സമയത്ത് തന്‍റെ അടുത്ത് പോലീസുകാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു.പരിക്കിനെ തുടര്‍ന്ന് പ്രചാരണം വെട്ടിച്ചുരുക്കി  കൊല്‍ക്കത്തയിലേക്ക് മടങ്ങിയ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം,  മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission)  റിപ്പോര്‍ട്ട് തേടി.

പ്രചാരണം ആരംഭിച്ച്‌ രണ്ടാം ദിവസമാണ് ആക്രമണം നടന്നത്. പ്രകടന പത്രിക സമര്‍പ്പിച്ച്‌ പ്രചാരണത്തിന് മണ്ഡലത്തില്‍ എത്തിയതായിരുന്നു ഇവര്‍. 

Also read: West Bengal Assembly Election 2021: ഹിന്ദുത്വ കാര്‍ഡ് ചിലവാകില്ല, റാലിയില്‍ മന്ത്രം ജപിച്ച്, ചായ നല്‍കി മമത ബാനര്‍ജി

പരിക്കേറ്റ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ജഗദീപ് ധന്ഖര്‍ സന്ദര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിനെതുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
  
8 ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക.  മുഖ്യമന്ത്രി മത്സരിക്കുന്ന നന്ദിഗ്രാമില്‍  ഏപ്രില്‍  1നാണ്‌ തിരഞ്ഞെടുപ്പ് നടക്കുന്നത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News