ദിസ്പുർ: അസമിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷം. 32 ജില്ലകളിലായി 30 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. 54 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രളയത്തെ തുടർന്ന് അസമിൽ 514 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 1.56 ലക്ഷം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അരുണാചല്‍പ്രദേശ്, മേഘാലയ, അസം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.




COMMERCIAL BREAK
SCROLL TO CONTINUE READING

അസമിലെ ഹൊജായ് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ പെട്ടവരെ വഹിച്ചുള്ള ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. 21 പേരെ രക്ഷപ്പെടുത്തി.  വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഇസ്ലാംപൂർ ഗ്രാമത്തിൽ നിന്ന് 24 ഗ്രാമീണരെ മാറ്റുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ‌അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച സോനിത്പൂരിൽ നാല് പേരുമായി പോയ മറ്റൊരു ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. ഹോജായ്, ബക്‌സ, ബാർപേട്ട, ദരാംഗ്, നൽബാരി, താമുൽപൂർ, കാംരൂപ് റൂറൽ ജില്ലകളിൽ സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മൂവായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.