അസം റൈഫിൾസിൽ ചേരാൻ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത. അസം റൈഫിൾസ് ട്രേഡ്സ്മാൻ, ടെക്നിക്കൽ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ഈ റിക്രൂട്ട്‌മെന്റ് (അസം റൈഫിൾസ് റിക്രൂട്ട്‌മെന്റ്) വഴി മൊത്തം 616 തസ്തികകളിലേക്ക് നിയമനം നടത്തും. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ തയ്യാറുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് assamrifles.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച് 19. ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാഭ്യാസ യോഗ്യത


ട്രേഡ്‌സ്‌മാൻ, ടെക്‌നിക്കൽ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക റിക്രൂട്ട്‌മെന്റ് അറിയിപ്പ് വായിക്കണം. 


പ്രായപരിധി


18 വയസ്സ് മുതൽ 23 വയസ്സ് വരെ ആയിരിക്കണം അപേക്ഷകരുടെ പ്രായ പരിധി, മറ്റ് ചില തസ്തികകൾക്ക് അപേക്ഷകരുടെ പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് നൽകും. 


അപേക്ഷിക്കേണ്ട വിധം


അസം റൈഫിൾസ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷാ ഫീസായി 200 രൂപയും ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷാ ഫീസായി 100 രൂപയും അടയ്‌ക്കേണ്ടതാണ്. എസ്‌സി, എസ്ടി, മറ്റ് സംവരണ വിഭാഗ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീ ഒന്നും അടയ്‌ക്കേണ്ടതില്ല


തിരഞ്ഞെടുപ്പ് 


ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷയിലൂടെയും ശാരീരിക പരീക്ഷയിലൂടെയും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം വായിക്കുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.