Assembly By Election: മൂന്ന് സംസ്ഥാനങ്ങളുടെ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു
രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്
ന്യൂഡല്‍ഹി : ഏപ്രിൽ 17-ന് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് (Assembly By Election 2021) നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തു വിട്ടു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
14 നിയമസഭാ (Assembly) സീറ്റുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് കേരളമടക്കമുള്ള. രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മിസോറാം, നാഗാലാന്റ് , ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
ALSO READ: Mann Ki Baat: തമിഴ് പഠിക്കാൻ കഴിയാത്തത് എന്റെ പോരായ്മയായി കണക്കാക്കുന്നുവെന്ന് PM Modi
മഹാരാഷ്ട്രയിലെ പന്താര്‍പൂര്‍, ഗുജറാത്തിലെ മോര്‍വ്വ ഹദാഫ്, ഉത്തരാഖണ്ഡിലെ സാള്‍ട്ട് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പന്താര്‍പൂര്‍ നിയമസഭാ സീറ്റില്‍ പ്രമുഖ ബിജെപി നേതാവ് സമാധാന്‍ മഹാദേവ് ഉതാദേവ് ആണ് മത്സരിക്കുന്നത്. മോര്‍വ്വ ഹദാഫില്‍ നിമിഷാബെന്‍ മന്‍ഹര്‍സിന്‍ സുതാറും സാള്‍ട്ടില്‍ മഹേഷ് ജീനയും ജനവിധി തേടും.
Also Read: സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് 2020ലെ മോദിയുടെ അവസാനത്തെ Mann Ki Baat
ആന്ധ്രാ പ്രദേശിലെ തിരുപ്പതി, കര്‍ണ്ണാടകയിലെ ബെല്‍ഗാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങള്‍. ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...