Assembly election results 2022: പ്രവചനം തെറ്റാതെ സീ ന്യൂസ്, യുപിയിലും ഗോവയിലും കൃത്യം
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഭരണം തുടരുമെന്നായിരുന്നു സീ അഭിപ്രായ സർവേ ഫലം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരുമ്പോൾ വ്യക്തമായ ലീഡുമായി നാലിടത്ത് ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. 37 വർഷത്തിന് ശേഷം യുപിയിൽ ബിജെപി ഭരണത്തുടർച്ച സ്വന്തമാക്കിയിരിക്കുകയാണ്. എക്സിറ്റ് പോൾ, ഒപ്പീനിയൻ പോൾ എന്നിവയെല്ലാം എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നുവെങ്കിലും സീ ന്യൂസിന്റെ ഒപ്പീനിയൻ പോൾ ഫലത്തിനോടടുത്ത് നിൽക്കുന്ന കണക്കുക്കകളാണ് യുപിയിലും ഗോവയിലും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കാണാൻ കഴിയുന്നത്.
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഭരണം തുടരുമെന്നായിരുന്നു സീ അഭിപ്രായ സർവേ ഫലം. ബിജെപി സഖ്യം 245-267 വരെ സീറ്റുകൾ നേടുമെന്നും എസ്പി സഖ്യം 125-148 സീറ്റുകൾ നേടുമെന്നുമായിരുന്നു ഒപ്പീനിയൻ സർവേ ഫലം. മായാവതിയുടെ ബിഎസ്പി 5 മുതൽ 9 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. കോൺഗ്രസ് മൂന്ന് മുതൽ 7 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും മറ്റുള്ളവർക്ക് ലഭിക്കുക 2 മുതൽ 6 സീറ്റുകൾ വരെ ആയിരിക്കുമെന്നും സർവേ കണ്ടെത്തിയിരുന്നു. ഇതിനോടടുത്ത് നിൽക്കുന്ന ലീഡ് നിലയാണ് പുറത്തുവന്നിരിക്കുന്നത്.
ഗോവയിൽ ബിജെപി 15 മുതൽ19 സീറ്റ് വരെ നേടുമെന്നായിരുന്നു സീയുടെ അഭിപ്രായ സർവേയിൽ പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന് 14 മുതൽ 18 സീറ്റ് വരെയും ആം ആദ്മിക്ക് 2 സീറ്റ് വരെ ലഭിച്ചേക്കുമെന്നും സർവേയിൽ വ്യക്തമാക്കിയിരുന്നു. MGP 2 മുതൽ 5 സീറ്റ് വരെ നേടും, മറ്റുള്ളവ 0-1 സീറ്റ് നേടുമെന്ന് സീ കഴിഞ്ഞ മാസം നടത്തിയ അബിപ്രായ സർവേയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...