Assembly Elections Schedule 2024: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
Assembly Election 2024: ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മുകശ്മീർ, ഝാർഖണ്ഡ്, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നത്.
Aslo Read: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ
എന്നാൽ ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ ഉപേക്ഷിച്ച വയനാടുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്. മഹാരാഷ്‌ട്രയിലെ സർക്കാരിന്റെ കാലാവധി നവംബർ 26 ന് പൂർത്തിയാകും. ഹരിയാണയിൽ 90 മണ്ഡലങ്ങളിലും മഹാരാഷ്‌ട്രയിൽ 288 നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. ഝാർഖണ്ഡിൽ 2025 ജനുവരിയിലാണ് സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നത്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....
ജമ്മുകശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. സെപ്തംബർ 30 നകം ഇവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ കമ്മീഷൻ നേരത്തെ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷൻ അടുത്തിടെ ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികൾ ഇന്നത്തെ പ്രഖ്യാപനത്തിൽ വിശദമാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.