Atal Bihari Vajpayee Scholarship Scheme: അടൽ ബിഹാരി വാജ്‌പേയി സ്‌കോളർഷിപ്പ് സ്‌കീമിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.  ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (Indian Council for Cultural Relations (ICCR) ആണ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഔദ്യോഗിക അറിയിപ്പ് പ്രകാരം അടൽ ബിഹാരി വാജ്‌പേയി സ്കോളർഷിപ്പിനായുള്ള    ഐസിസിആർ എ2എ പോർട്ടൽ ഫെബ്രുവരി 20ന് തുറക്കും.  അതായത്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ a2ascholarships.iccr.gov.in-ൽ  ഫെബ്രുവരി 20 മുതല്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാം.


Also Read:  World Day Of Social Justice: ഇന്ന് ലോക സാമൂഹ്യനീതി ദിനം, പരിമിതികൾ മറികടന്ന് സാമൂഹിക നീതിക്കുവേണ്ടി പോരാടാന്‍ ഒരു ദിവസം   


സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 30 വരെ സമയമുണ്ട്. അതിനുശേഷം, തീരുമാനം ഉദ്യോഗാർത്ഥികളെ അറിയിക്കാൻ സർവകലാശാലകൾക്ക് മെയ് 31 വരെ സമയം ലഭിക്കും.


അതേസമയം,  വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനും ഓഫർ ലെറ്ററുകൾ നല്‍കുന്നതിനുമുള്ള അവസാന തീയതി ജൂൺ 30 ആണ്. അപേക്ഷകർക്ക് ഓഫർ ലെറ്ററുകൾ സ്വീകരിക്കാൻ ജൂലൈ 15 വരെ സമയമുണ്ട്.


ആദ്യ റൗണ്ടിന് ശേഷം സീറ്റുകൾ ലഭ്യമാണെങ്കിൽ, ഇന്ത്യൻ മിഷനുകൾ മറ്റ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനുള്ള അവസാന തീയതി ജൂലൈ 22 ആണ്, അത് ജൂലൈ 30 ന് അവസാനിക്കും.


അടൽ ബിഹാരി വാജ്‌പേയി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?  (Qualification for Atal Vihari Bajpayee Scholarship Scheme)


ഇന്ത്യൻ സർവ്വകലാശാലകളിൽ ഇംഗ്ലീഷ് ഭാഷയാണ് പ്രധാന അദ്ധ്യാപന മാധ്യമം. അതിനാല്‍,   സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനം ശരിയായി പിന്തുടരുന്നതിന് ഇംഗ്ലീഷിൽ മതിയായ പ്രാവീണ്യം ഉണ്ടായിരിക്കണം. ഇതുകൂടാതെ, അപേക്ഷകരുടെ പ്രായം 18-30 വയസിനും പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 18-45 വയസിനും ഇടയിലായിരിക്കണം.


സിൽവർ ജൂബിലി സ്കോളർഷിപ്പ് സ്കീമിനും (പിജി, ഡോക്ടറേറ്റ് കോഴ്സുകൾക്കും) ലതാ മങ്കേഷ്കർ നൃത്ത സംഗീത സ്കോളർഷിപ്പ് സ്കീമിനുമുള്ള സ്കോളർഷിപ്പ് പോർട്ടൽ ഫെബ്രുവരി 20 മുതൽ ഏപ്രിൽ 30 വരെ പ്രവർത്തിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.