New Delhi: പാര്‍ട്ടി ഏല്‍പ്പിക്കാന്‍ പോകുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ക്ക് കാതോര്‍ത്ത്  നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ്  അംഗത്വം രാജിവച്ചു. ബിജെപി തകപ്പന്‍ വിജയം നേടിയ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Porn video played in Karnataka HC: ഹൈക്കോടതിയില്‍ വാദത്തിനിടെ സൂം മീറ്റിംഗ് പ്ലാറ്റ്‌ഫോമിൽ അശ്ലീല വീഡിയോ  
 
ഭാരതീയ ജനതാ പാര്‍ട്ടി വന്‍ വിജയം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍  മുഖ്യമന്ത്രിക്കായി നിരവധി പേരുകൾ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ BJP ദേശീയ നേതൃത്വം  ഇതുവരെ പ്രഖ്യാപനങ്ങള്‍ ഒന്നും  തന്നെ നടത്തിയിട്ടില്ല. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം എംപി പദവി രാജിവച്ച നേതാക്കള്‍ക്ക് പാര്‍ട്ടി പ്രത്യേക ചുമതല നല്‍കുമെന്നാണ് സൂചനകള്‍. ഇതോടെ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍, രാജിവച്ച എംപി മാര്‍ക്ക് മുഖ്യമന്ത്രി പദവി ലഭിക്കാനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ അഭ്യൂഹങ്ങൾ പരന്നുതുടങ്ങിയിട്ടുണ്ട്.


Also Read: Rajasthan Bandh: സുഖ്ദേവ് സിംഗ് ഗോഗമേദി വധം, രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന 


അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ BJP ബമ്പര്‍ വിജയമാണ് നേടിയത്.  നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാര്‍ പദവി രാജിവച്ചു.. ഇതിന് ശേഷവും മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ ചർച്ചയായെങ്കിലും പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. 


നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 10 എംപിമാരാണ് ഇതുവരെ രാജിവച്ചത്. ഇതിൽ കിരോരി ലാൽ മീണ, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റീതി പഥക്, അരുൺ സാവോ, ഗോമതി സായ്, ദിയാ കുമാരി എന്നിവരും ഉൾപ്പെടുന്നു. ഈ എംപിമാരെല്ലാം തങ്ങളുടെ ലോക്‌സഭാ അംഗത്വം ഇതിനോടകം രാജി വച്ചു കഴിഞ്ഞു. മറ്റ് രണ്ട് എംപിമാരായ ബാബ ബാലക്‌നാഥും രേണുക സിംഗും ഇതുവരെ സഭയില്‍ എത്തിയില്ല. അതിനാല്‍ ഇവര്‍ രാജി സമര്‍പ്പിച്ചിട്ടില്ല.  പ്രഹ്ലാദ് സിംഗ് പട്ടേലും നരേന്ദ്ര സിംഗ് തോമറും ഇന്ന് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെക്കും. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറും. 


നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആകെ 21 എംപിമാരെയാണ്  മത്സരിപ്പിച്ചത്. അവരില്‍ 12 പേർ വിജയിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ 9 എംപിമാർ പരാജയപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.