Porn video played in Karnataka High Court: കർണാടക ഹൈക്കോടതിയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ അശ്ലീല വീഡിയോ പ്ലേ ചെയ്ത് തടസമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ചിലര്‍ സൂം മീറ്റിംഗ് പ്ലാറ്റ്ഫോം ലോഗിൻ ചെയ്യുകയും ആക്ഷേപകരമായ വീഡിയോകൾ പ്ലേ ചെയ്യുകയും ചെയ്യുകയായിരുന്നു.
Also Read: Rajasthan Bandh: സുഖ്ദേവ് സിംഗ് ഗോഗമേദി വധം, രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന
ഈ ക്രിമിനൽ സംഭവത്തിൽ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ഹൈക്കോടതി സൈബർ സുരക്ഷാ പ്രശ്നങ്ങളും അഭൂതപൂർവമായ സാഹചര്യവും ചൂണ്ടിക്കാട്ടി ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളിലെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സൗകര്യങ്ങളും പെട്ടെന്ന് താൽക്കാലികമായി നിർത്തിവയ്പ്പിച്ചു.
Also Read: Astro Tips for Wednesday: സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഗണപതിയെ പൂജിക്കാം
സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതുകൂടാതെ, ഇത് സംബന്ധിച്ച് ഹൈക്കോടതി കംപ്യൂട്ടർ വിഭാഗം രജിസ്ട്രാർ, സൈബർ ക്രൈം പോലീസിൽ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ബെംഗളൂരു പോലീസിന്റെ സൈബർ സെൽ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: Telangana: തെലങ്കാനയെ രേവന്ത് റെഡ്ഡി നയിക്കും, ഡിസംബർ 7 ന് സത്യപ്രതിജ്ഞാ ചടങ്ങ്
സാങ്കേതിക വിദ്യയുടെ ദുരുപയോഗം കാരണം തത്സമയ സംപ്രേക്ഷണം, വീഡിയോ കോൺഫറൻസ് സൗകര്യങ്ങൾ ഇപ്പോൾ അനുവദിക്കുന്നില്ല എന്ന് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പുതിയ സുരക്ഷാ നടപടികളോടെ മാത്രമേ വീഡിയോ കോൺഫറൻസ് നടപടികൾ പുനരാരംഭിക്കുകയുള്ളൂ എന്നും അതുവരെ ബന്ധപ്പെട്ട എല്ലാ കക്ഷികളും കോടതിയിൽ നേരിട്ട് ഹാജരാകാൻ അഭ്യർത്ഥിക്കുന്നതായും ഉത്തരവില്‍ പറയുന്നു.
പല കോടതി ചേമ്പറുകളിലും ഈ അശ്ലീല വീഡിയോകൾ പ്ലേ ചെയ്യപ്പെട്ടു....!!
വീഡിയോ കോൺഫറൻസിംഗിലൂടെ ഹൈക്കോടതി കേസുകളില്‍ വാദം കേൾക്കുന്ന സൂം മീറ്റിംഗ് പ്ലാറ്റ്ഫോമിനെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പല ചേമ്പറുകളിലും ആക്ഷേപകരമായ ഒരു വീഡിയോ പ്ലേ ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ഇതേ സംഭവം ആവർത്തിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതോടെയാണ് കര്‍ശന നടപടിയുമായി ഹൈക്കോടതി കംപ്യൂട്ടർ വിഭാഗം രജിസ്ട്രാർ രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.