നോയിഡ: ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 20 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 60 കോടി നിക്ഷേപം കണ്ടെത്തി. നോയിഡ സെക്ടര്‍ 51 ലെ ബാങ്കില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഇത്രയും തുക കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പേരിലാണ് ഇവിടെ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അധികൃതര്‍ കണ്ടെത്തി.


ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളുള്ള ആക്സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. 


നേരത്തെ, നവംബർ 25 ന്​ ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ​ നോട്ടുകളുമായി രണ്ട്​ പേർ പിടിയിലായിരുന്നു. ക്രമക്കേടിനെ തുടർന്ന്​ കശ്​മീരി ഗേറ്റ്​ ശാഖയിലെ ആറ്​ പേർ അടക്കം 19 ഉദ്യോഗസ്ഥരെ ബാങ്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു.