അയോധ്യ: ലക്‌നൗ-ഗോരഖ്പൂർ ഹൈവേയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് ട്രക്കിനടിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് യാത്രക്കാർ കൊല്ലപ്പെട്ടു. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റു. എതിരെ വന്ന ട്രക്കുമായി ബസ് ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്ക് തലകീഴായി മറിയുകയും ബസ് അതിനടിയിൽ പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അയോധ്യയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കർ നഗറിലേക്ക് പോകുന്നതിനായി ഹൈവേയിൽ വച്ച് തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടൻ ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനം ആരംഭിച്ചു. “സംഭവസ്ഥലത്ത് ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. ഇടിച്ച വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോകുന്നു,” ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പിടിഐയോട് പറഞ്ഞു.



ALSO READ: Poonch Terrorist Attack: പൂഞ്ച് ഭീകരാക്രമണത്തിൽ 12 പേർ കസ്റ്റഡിയിൽ; കശ്മീരിൽ അതീവ ജാ​ഗ്രത


വാഹനാപകടത്തിൽ ഏഴ് പേർ മരിക്കുകയും നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അയോധ്യ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അജയ് രാജ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.