രാമനില്ലാതെ അയോധ്യയില്ലെന്ന് President Ram Nath Kovind
അയോധ്യയില്‍ വച്ചുനടന്ന രാമയണം കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം സംസാരിക്കവേയാണ് രാഷ്ട്രപതിയുടെ പ്രസ്താവന
ലഖ്നൗ: രാമനില്ലാതെ അയോധ്യയില്ലെന്ന് രാഷ്ട്രപതി (President) രാംനാഥ് കോവിന്ദ്. അയോധ്യയില്‍ വച്ചുനടന്ന രാമയണം കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം സംസാരിക്കവേയാണ് രാഷ്ട്രപതിയുടെ പ്രസ്താവന.
രാമനില്ലാത്ത അയോധ്യ അയോധ്യയല്ല. അയോധ്യ എന്ന സ്ഥലം നിലനില്‍ക്കുന്നത് അവിടെ രാമനുള്ളത് കൊണ്ടാണ്. രാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് വാസ്തവത്തില്‍ ഇത് അയോധ്യ തന്നെയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
രാംനാഥ് കോവിന്ദ് എന്ന പേര് തനിക്ക് മാതാപിതാക്കള്‍ ഇട്ടത് അവര്‍ക്ക് രാമനോടുള്ള ബഹുമാനവും മമതയും കൊണ്ടാണ്. ഇത് തന്നെയാണ് രാമനോട് ജനങ്ങള്‍ക്കുള്ള വികാരവുമെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.
നാല് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തർപ്രദേശിൽ (Uttar Pradesh) എത്തിയത്. രാമക്ഷേത്രത്തിന്റെ നിർമാണ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അയോധ്യയിലെ തുളസി സ്മാരക് ഭവൻ, നഗർ ബസ് സ്റ്റാന്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടക്കമിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...