Ayodhya Railway Station: പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്!!
Ayodhya Railway Station Name Change: അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുന്നു....!! ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!!
Ayodhya Railway Station Name Change: അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ആവേശത്തോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്.
Also Read: LPG Gas Cyliner for Rs 450: പുതുവർഷ സമ്മാനം!! ഈ സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിന് വെറും 450 രൂപ!!
ജനുവരി 15-നകം ഉദ്ഘാടന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാനാണ് അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. ജനുവരി 16 മുതൽ നടക്കുന്ന 'പ്രാൻ പ്രതിഷ്ഠ' പൂജ ജനുവരി 22 വരെ നീണ്ടുനിൽക്കും.
Also Read: JN.1 Variant: ജെഎൻ.1 വകഭേദത്തിന്‍റെ ആദ്യ കേസ് ഡൽഹിയിൽ സ്ഥിരീകരിച്ചു, ജാഗ്രതയില്‍ ആരോഗ്യവകുപ്പ്
രാം നഗരിയായ അയോധ്യ ആവേശത്തിലാണ്. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിയ്ക്കുകയാണ്. അതായത്, അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുന്നു....!! ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!! അതായത്, അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റി. ഇനി മുതൽ ഈ റെയിൽവേ സ്റ്റേഷൻ അയോധ്യധാം എന്നറിയപ്പെടും.
2024 ജനുവരി 22 നാണ് രാംലാല്ലയുടെ പ്രതിഷ്ഠാ പരിപാടി നടക്കുക, അതിനുമുമ്പ് യോഗി സർക്കാർ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ അയോധ്യ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു.
രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ റെയിൽവേ ഉദ്യോഗസ്ഥരോട് സ്റ്റേഷന്‍റെ പേര് മാറ്റണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പരിശോധനയിൽ തന്നെ അയോധ്യ ധാം സ്റ്റേഷന്‍റെ പേര് നൽകാൻ മുഖ്യമന്ത്രി യോഗി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ബിജെപി എംപി ലല്ലു സിംഗ് ആണ് അയോധ്യ സ്റ്റേഷന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവരം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവച്ച എംപി ലല്ലു സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ചു.
അയോധ്യയിൽ നിർമിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഡിസംബർ 30ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മോദി ഇവിടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. അതിനുശേഷം വിമാനത്താവളത്തിനോട് ചേർന്നുള്ള മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി സംസാരിക്കും. വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് യാത്ര റോഡ് ഷോയായിരിയ്ക്കും. ഡിസംബര്‍ 30ന് പ്രധാനമന്ത്രി മോദിയെ വരവേൽക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്.
അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങ് രാജ്യം കണ്ട ഏറ്റവും മനോഹരമായ ചടങ്ങാക്കി മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ട്രസ്റ്റ് നടത്തി വരികയാണ്. അയോധ്യയില്‍ രാമ ക്ഷേത്രം ഉത്ഘാടനത്തിന് മുന്‍പുള്ള അവസാന മിനുക്കുപണിയിലാണ്. ക്ഷേത്ര പരിസരത്തിന്‍റെ സുരക്ഷയും അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.