JN.1 Variant in Delhi: രാജ്യത്ത് വീണ്ടും കൊറോണ ഭീതി പടര്‍ത്തുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കൊറോണ കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്.
രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ, കോവിഡ് -19 ന്റെ ഉപ വകഭേദം ജെഎൻ.1 ന്റെ ആദ്യ കേസ് ബുധനാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. JN.1 കേസുകൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ 35-ലധികം കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജീനോം സീക്വൻസിംഗിനായി അയച്ച മൂന്ന് സാമ്പിളുകളിൽ ഒന്ന് ജെഎൻ 1 ഉം രണ്ടെണ്ണം ഒമിക്രോണും ആണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് 9 പുതിയ കൊറോണ കേസുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ തലസ്ഥാനത്തെ സജീവ് കേസുകളുടെ എണ്ണം 35 ആയി.
അടുത്തിടെ കൊറോണ ബാധിച്ച് 28 വയസുള്ള ഒരു യുവാവ് മരിച്ചിരുന്നു. എന്നാല്‍, മരണത്തിന്റെ പ്രാഥമിക കാരണം കോവിഡ് അല്ല എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഈ യുവാവിന് നിരവധി രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് രോഗനിർണയം യാദൃശ്ചികമായിരുന്നു. വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി അയച്ചിരിയ്ക്കുകയാണ്.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 529 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 4,093 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ നിന്ന് രണ്ട് പേരും ഗുജറാത്തിൽ നിന്ന് ഒരാളുമാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയിലാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ്-19 സബ് വേരിയന്റ് ജെഎൻ.1 -ന്റെ 41 കേസുകൾ കൂടി രേഖപ്പെടുത്തി, ഇതോടെ JN.1 സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. ഗുജറാത്ത് 36, കർണാടക 34, ഗോവ 14, മഹാരാഷ്ട്ര 9, കേരളം 6, രാജസ്ഥാൻ 4, തമിഴ്നാട് 4, തെലങ്കാന 2, ഡല്‍ഹി 1 എന്നിങ്ങനെയാണ് കണക്കുകള്‍. JN.1 സ്ഥിരീകരിച്ച മിക്ക രോഗികളും നിലവിൽ ഹോം ഐസൊലേഷനിള് കഴിയുകയാണ്.
പുതുവത്സര ആഘോഷങ്ങൾക്കും ഉത്തരേന്ത്യയിലെ തണുപ്പിനും മറ്റ് സംസ്ഥാനങ്ങളിലെ മാറുന്ന കാലാവസ്ഥയ്ക്കും ഇടയിൽ കൊറോണ അതിവേഗം പടരുകയാണ്. എന്നാൽ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ആവശ്യമില്ലാത്തിടത്തോളം, സാധാരണ വൈറൽ പനി പോലെ കരുതി ചികിത്സിച്ചാൽ കുഴപ്പമില്ല എന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.