Ram Temple Consecration Ceremony Begins: അയോധ്യയില്‍ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. മകരസംക്രാന്തിയ്ക്ക് തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ചിരിയ്ക്കുന്ന ചടങ്ങുകള്‍ ജനുവരി 22 ന് ക്ഷേത്രത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തോടെ അവസാനിക്കും. 7 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ സുപ്രധാന ചടങ്ങുകള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!  
 
2020  ആഗസ്റ്റ്‌ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത "ഭൂമി പൂജന്‍" ചടങ്ങിന് ശേഷം അയോധ്യ വളരെ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ന് അയോധ്യയുടെ മുഖച്ഛായ തന്നെ മാറിയിരിയ്ക്കുകയാണ്.  


Also Read:  Fighter Trailer: 10 മില്ല്യണ്‍ വ്യൂസ്, യൂട്യൂബിൽ ട്രെൻഡിംഗില്‍ ഫൈറ്റര്‍ ട്രെയിലര്‍  
 
രാജ്യത്തെ 7,000-ത്തിലധികം പ്രമുഖരാണ് ജനുവരി 22 ന് നടക്കുന്ന രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുക. ക്രിക്കറ്റ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‌ലി, ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ,  മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിനുള്ള ഒരുക്കമായി നഗരം മുഴുവൻ അലങ്കരിച്ചിരിക്കുകയാണ്. 


ജനുവരി 16 മുതല്‍ ആരംഭിച്ചിരിയ്ക്കുന്ന പൂജാ ചടങ്ങുകളെക്കുറിച്ച് വിശദമായി അറിയാം. 


ജനുവരി 16: പ്രായശ്ചിത്തവും കർമ്മകുടി പൂജയും


ജനുവരി 16  യജ്ഞവും പ്രായശ്ചിത്തവും കർമ്മകുടി പൂജയും നടക്കും. ഈ പൂജയിൽ, ക്ഷേത്രനിർമ്മാണ സമയത്ത് സംഭവിച്ചേക്കാവുന്ന തെറ്റുകള്‍ പൊറുക്കണമെന്ന് പൂജാരികള്‍ ദൈവത്തോട് അപേക്ഷിക്കും.


ജനുവരി 17: ക്ഷേത്ര പരിസരത്ത് രാം ലല്ലയുടെ വിഗ്രഹം പ്രവേശിപ്പിക്കും 


രാംലല്ലയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോധ്യയിലെത്തും, മംഗളകലശത്തിലെ സരയൂജലം ഭക്തർ രാമജന്മഭൂമി ക്ഷേത്രത്തിൽ സമർപ്പിക്കും.


ജനുവരി 18: തീർഥ പൂജൻ, ജലയാത്ര 


ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, വാസ്തു പൂജ എന്നിവ ഉൾപ്പെടുന്ന ഔപചാരിക ചടങ്ങുകൾ ആരംഭിക്കും.


ജനുവരി 19: ധന്യാധിവാസ്


 'നവഗ്രഹം' പൂജയും യജ്ഞവും തുടര്‍ന്ന് വിശുദ്ധ അഗ്നി ജ്വലിപ്പിക്കുന്ന ചടങ്ങും നടക്കും. 


ജനുവരി 20: ശർക്കരധിവാസ്, ഫലാധിവാസ്


രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ സരയൂജലം ഉപയോഗിച്ച് ശുദ്ധീകരിക്കും. തുടർന്ന് വാസ്തുശാന്തി, അന്നാധിവാസ ചടങ്ങുകളും നടക്കും.


ജനുവരി 21: പുഷ്പാധിവാസ്


125 കലശങ്ങളിലെ ജലം ഉപയോഗിച്ച് രാം ലല്ല വിഗ്രഹ സ്നാനം, ഈ ചടങ്ങുകള്‍ക്ക് ശേഷം വിഗ്രഹം അതിന്‍റെ അന്തിമ സ്ഥാനത്ത് സ്ഥാപിക്കും. 


ജനുവരി 22: രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍


നൂറിലധികം ചാർട്ടേഡ് ജെറ്റുകൾ അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ എത്തിക്കും. 150 രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ അവസാന ദിവസത്തെ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ, 'പ്രാൺ പ്രതിഷ്ഠ' അല്ലെങ്കിൽ സമർപ്പണ ചടങ്ങ് നടക്കും. അതേസമയം, ജനുവരി 21, 22 തീയതികളിൽ ഭക്തർക്കായി ക്ഷേത്രം അടച്ചിരിക്കും, ജനുവരി 23 ന് വീണ്ടും തുറക്കും.


രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 121 ആചാര്യന്മാർ നേതൃത്വം നൽകും. ശ്രീ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് ജി അനുഷ്ഠാനത്തിന്‍റെ എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യും, പ്രധാന ആചാര്യൻ കാശിയിലെ ശ്രീ ലക്ഷ്മീകാന്ത് ദീക്ഷിത് ആയിരിക്കും.



 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.