`ഉടൻ വാക്സിൻ സ്വീകരിക്കും ഭൂമിയിലെ ദൈവ ദൂതൻമാരാണ് ഡോക്ടർമാർ`; നിലപാടിൽ മലക്കം മറിഞ്ഞ് Baba Ramdev
ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുമെന്ന് രാംദേവ് പറഞ്ഞു. ഭൂമിയെ ദൈവദൂതൻമാരെന്നാണ് രാംദേവ് ഡോക്ടർമാരെ വിശേഷിപ്പിച്ചത്
ന്യൂഡൽഹി: യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം തനിക്കുണ്ടെന്നും കൊവിഡ് വാക്സിൻ (Covid Vaccine) വേണ്ടായെന്നുമുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ബാബാ രാംദേവ്. ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുമെന്ന് രാംദേവ് പറഞ്ഞു. ഭൂമിയെ ദൈവദൂതൻമാരെന്നാണ് രാംദേവ് ഡോക്ടർമാരെ (Doctors) വിശേഷിപ്പിച്ചത്.
യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട ഗുണഫലം അനുഭവിക്കുന്ന ആളാണ് താൻ. തനിക്ക് വാക്സിൻ കുത്തിവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ലെന്ന് രാംദേവ് പറഞ്ഞിരുന്നു. അലോപ്പതി അശാസത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഐഎംഎ (IMA) രാംദേവിനെതിരെ രംഗത്തെത്തുകയും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ALSO READ: അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്
യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണത്തിനൊപ്പം വാക്സിന്റെ ഇരട്ട ഡോസും കൂടിയാകുമ്പോൾ കൊവിഡിൽ നിന്ന് ആരും മരിക്കാത്തവണ്ണം സംരക്ഷണം ലഭിക്കുമെന്നാണ് തന്റെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാംദേവ് വ്യക്തമാക്കിയത്. ഹരിദ്വാറിൽ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂൺ 21 മുതൽ വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ (Prime Minister) പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്പെന്നാണ് രാംദേവ് വിശേഷിപ്പിച്ചത്. കൊവിഡിന് അലോപ്പതി ചികിത്സ ഫലപ്രദമല്ലെന്നും അലോപ്പതി ചികിത്സ മൂലമാണ് ലക്ഷക്കണക്കിന് കൊവിഡ് രോഗികൾ മരിക്കാൻ ഇടയായതെന്നും നേരത്തെ രാംദേവ് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.
പരാമർശം വിവാദമായതിനെ തുടർന്ന് സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഇടപെട്ടിരുന്നു. പരാമർശം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു. അലോപ്പതി ചികിത്സാ രീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ALSO READ: ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു
സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കൊവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA