Delhi Liquor Scam Update: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Delhi Liquor Scam Update: കേസിന്‍റെ നിലവിലെ സാഹചര്യം സിസോദിയക്ക് ജാമ്യം അനുവദിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ജാമ്യം നിഷേധിച്ചു.
New Delhi: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.
മനീഷ് സിസോദിയയുടെ കസ്റ്റഡി കേസ് അന്വേഷണത്തിന് ആവശ്യമില്ലെന്ന് അഭിഭാഷകർ വാദിച്ചിരുന്നു. എന്നാല്‍, കേസിന്‍റെ നിലവിലെ സാഹചര്യം സിസോദിയക്ക് ജാമ്യം അനുവദിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ജാമ്യം നിഷേധിച്ചു.
Also Read: WFI Sexual Harassment Case: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ
മനീഷ് സിസോ ദിയയുടെ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എതിര്‍ത്തിരുന്നു. അന്വേഷണം "നിർണ്ണായക" ഘട്ടത്തിലാണെന്നും നയത്തിന് പൊതു അംഗീകാരമുണ്ടെന്ന് കാണിക്കാൻ മുതിർന്ന എഎപി നേതാവ് കെട്ടിച്ചമച്ച ഇ-മെയിലുകൾ ഉണ്ടാക്കിയെന്നും ED അവകാശപ്പെട്ടു. കൂടാതെ, ആരോപണവിധേയമായ കുറ്റകൃത്യത്തിൽ സിസോദിയ പങ്കാളിത്തത്തിന്‍റെ പുതിയ തെളിവുകൾ കണ്ടെത്തിയതായും ED അറിയിച്ചു.
സിബിഐ) അന്വേഷിക്കുന്ന അഴിമതി കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31 ന് കോടതി തള്ളിയിരുന്നു. അതേസമയം, മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 12 വരെ നീട്ടിക്കൊണ്ട് ഡല്‍ഹി റോസ് അവന്യൂ കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ കേസില്‍ 26.02.2023 -ന് അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...