Narayan Rane: തുള വീണ ബലൂണ്‍, തവള...! കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്കെതിരെ പരിഹാസ വര്‍ഷവുമായി ശിവസേന..!!
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിയ്ക്കലും നടക്കാത്ത സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിച്ചത്.
Mumbai: മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിയ്ക്കലും നടക്കാത്ത സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ (Uddhav Thackeray) നടത്തിയ മോശം പരാമര്‍ശത്തിന് മഹാരാഷ്ട്ര പോലീസ് കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ (Narayan Rane) അറസ്റ്റ് ചെയ്തിരുന്നു. വൈകുന്നേരമായിരുന്നു സംഭവം. 8 മണിക്കൂര്‍ നേരത്തെ നാടകീയ സംഭവ വികാസങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.
സംഭവത്തില്‍ ബിജെപി നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, റാണെയുടെ അറസ്റ്റ് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും അത്തരം പ്രവർത്തനങ്ങളാൽ BJP തളരില്ല എന്നും പറഞ്ഞു. എന്നാല്‍, ചില സംസ്ഥാന നേതാക്കള്‍ ദൂരം പാലിച്ചതും ശ്രദ്ധേയമായി.
എന്നാല്‍, സംഭവത്തില്‍ ശിവസേനയുടെ കലിപ്പ് അടങ്ങിയില്ല എന്നത് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ആമുഖത്തില്‍നിന്നും വ്യക്തമായി. തുള വീണ ബലൂണ്‍, തവള എന്നൊക്കെയാണ് ശിവസേന നാരായണ്‍ റാണെയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.
നാരായണ്‍ റാണെയുടെ ഭാഷ തെരുവ് ഗുണ്ടയുടേതാണെന്ന് വിമര്‍ശിച്ച ശിവസേന മോദിക്കെതിരെയാണ് ഇത്തരത്തില്‍ ഉള്ള ഭാഷ ഉപയോഗിക്കുന്നതെങ്കില്‍ ജയിലില്‍ നിന്നിറങ്ങില്ലെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്.
Also Read: Narayan Rane: അനാരോഗ്യം, അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന് ഇടയാക്കിയത്.
നാരായണ്‍ റാണെയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പോലീസ് നാരായണ്‍ റാണെയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
Also Read: Narayan Rane arrested: കരണത്തടി പ്രയോഗം കുരുക്കായി, കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍
"ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയില്ല എന്നത് നാണംകെട്ട സംഭവമാണ്, കൂടാതെ, പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിക്കുകയും ചെയ്തു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെയുടെ കരണം നോക്കി തല്ലുമായിരുന്നു", നാരായണ്‍ റാണ പറഞ്ഞു. BJP സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്.
റാണയുടെ പരാമര്‍ശം പെട്ടെന്ന് തന്നെ വിവാദമായിരുന്നു. ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...