ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളൾ നിരോധിച്ച് കേന്ദ്ര സർക്കാർ (Central Government). 75 മൈക്രോണിൽ താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു. അടുത്ത വർഷം ജൂലൈ ഒന്ന് മുതൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് (Plastic) ഉപയോ​ഗിച്ച് നിർമിക്കുന്ന പ്ലേറ്റ്, കപ്പ്, ​ഗ്ലാസ്,  മിഠായി കവറുകൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തേ 50 മൈക്രോണിൽ താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. ഇനി മുതൽ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉപയോ​ഗിക്കാൻ സാധിക്കില്ല. 120 മൈക്രോൺ മുതൽ മുകളിലേക്ക് മാത്രമേ പോളിത്തീൻ ബാഗുകൾ നിർമിക്കാനോ ഉപയോഗിക്കാനോ പാടുള്ളൂ. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല. രണ്ട് ഘട്ടമായിട്ടാകും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക. ആദ്യഘട്ടമാണ് സെപ്തംബർ 30ന് ആരംഭിക്കുന്നത്.


ALSO READ: 75th Independence Day: സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക് പതാകകൾ വേണ്ടെന്ന് കേന്ദ്ര സർക്കാർ


കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതും വിൽപ്പന നടത്തുന്നതും ഉപയോ​ഗിക്കുന്നതും നിരോധിച്ചതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്‍റെ നിർമാണം, കയറ്റുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്.


ചെറുകിട വ്യവസായികളെയോ (Small scale industries) ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. മാർച്ചിൽ ഈ വിജ്ഞാപനത്തിന്‍റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. നിർദേശങ്ങളെല്ലാം പരിശോധിച്ച് അവയെല്ലാം ഉൾപ്പെടുത്തിയ ശേഷമാണ് അന്തിമവിജ്ഞാപനം പുറത്തിറക്കിയത്. പുനരുപയോ​ഗിക്കാൻ സാധ്യമല്ലാത്ത പ്ലാസ്റ്റിക് വലിയ പാരിസ്ഥിതിക പ്രശ്നമാണ് രാജ്യത്ത് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ​ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.