Karnataka Assembly Elections 2023: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രകടന പത്രിക  ചൊവ്വാഴ്ച  പുറത്തിറക്കി. സ്ത്രീ വോട്ടർമാരെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ്‌ പ്രകടന പത്രിക എന്ന് ഒറ്റ നോട്ടത്തില്‍ പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Assembly Election 2023: ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെപി നദ്ദ


കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ.ശിവകുമാർ, മുതിർന്ന നേതാവ് സിദ്ധരാമയ്യ എന്നിവർ ചേര്‍ന്നാണ്  പ്രകടന പത്രിക പ്രകാശനം ചെയ്തത്. 


Also Read:  Priyanka Gandhi: റോഡരികിലെ കൊച്ചു ഹോട്ടലിൽ കട്ടൻ ചായ ആസ്വദിച്ച് പ്രിയങ്ക ഗാന്ധി, ചിത്രങ്ങള്‍ വൈറല്‍  


ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.


കൂടാതെ, ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു. 


പൊതുമരാമത്ത് മേഖലയിലെ അഴിമതി തുടച്ചുനീക്കുമെന്നും പിഡബ്ല്യുഡി, ഗ്രാമവികസനം, ജലസേചനം, നഗരവികസനം, ഊർജമേഖല എന്നിവയിൽ സുതാര്യമായ ടെൻഡർ സംവിധാനം സൃഷ്ടിക്കുമെന്നും അഴിമതി നടത്തുന്നവരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു.  സംസ്ഥാനത്ത് നിലവിലുള്ള എല്ലാ കോടതികളും നവീകരിക്കാൻ 2000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. 


സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അതിവേഗ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ, മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സ്കീമിന് കീഴിൽ ശുദ്ധമായ കുടിവെള്ളം, ശുചിത്വം, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ഗ്രാമങ്ങൾ മെച്ചപ്പെടുത്തുന്നതിന് അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ നിക്ഷേപിക്കും .


കൃഷി, സബ്‌സിഡി, വായ്പ, ഇൻഷുറൻസ് എന്നിവയുടെ നവീകരണത്തിനായി അഞ്ച് വർഷത്തിനുള്ളിൽ 1.50 ലക്ഷം കോടി രൂപ അനുവദിക്കുന്ന കൃഷി സർവോദയ നിധിയും കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്.


മൊത്തത്തില്‍ നോക്കിയാല്‍ ജനഹിതമായ ഒട്ടേറെ പദ്ധതികളാണ് കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. കര്‍ണാടകയുടെ മനസ്‌ അറിഞ്ഞ് മുന്നേറാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്‌ നടത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 


അതേസമയം, തിങ്കളാഴ്ച BJP പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.  ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code (UCC) നടപ്പാക്കുമെന്നതാണ് പ്രകടന പത്രികയിലെ  പ്രധാന വാഗ്ദാനം.  സംസ്ഥാനത്തെ ജനങ്ങൾക്ക് വര്‍ഷം തോറും  മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും.   ഗണേശ ചതുർത്ഥി, ഉഗാദി, ദീപാവലി ആഘോഷ വേളകളിലാണ്  ഇത് ലഭിക്കുക. ഈ ആനുകൂല്യം ബിപിഎൽ കുടുംബങ്ങൾക്ക് ആണ് ലഭിക്കുക. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാലും പ്രതിമാസ റേഷൻ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന - സിരി ധന്യയും നൽകുന്ന 'പോഷണ' പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് 10 ലക്ഷം വീടുകൾ നിര്‍മ്മിച്ച്‌ നൽകുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 


അതേസമയം, കര്‍ണ്ണാടകയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ്‌ നടക്കുന്നത്. പ്രവചനാതീതമാണ് നിലവില്‍ കര്‍ണ്ണാടകയിലെ രാഷ്ട്രീയ സ്ഥിതിവിശേഷം. ബിജെപി, കോണ്‍ഗ്രസ്‌,  ജെഡിഎസ് എന്നീ മൂന്ന് [പാര്‍ട്ടികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.


മെയ് 10ന് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, മെയ് 13ന് വോട്ടെണ്ണലും നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.