Karnataka Assembly Election 2023: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഭാരതീയ ജനതാ പാർട്ടി. ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) നടപ്പാക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
Also Read: Mohini Ekadashi 2023: മോഹിനി ഏകാദശി, ശുഭ യോഗങ്ങൾ നല്‍കും അപാര സമ്പത്തും സമൃദ്ധിയും!!
'വിഷൻ ഡോക്യുമെന്‍റ് (Vision Document) എന്ന് പേരിട്ടിരിയ്ക്കുന്ന പ്രകടന പ്രത്രിക പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ തലസ്ഥാനമായ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻഗാമിയും ലിംഗായത്ത് നേതാവുമായ ബിഎസ് യെദ്യൂരപ്പ തുടങ്ങി ഒട്ടേറെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പ്രകടനപത്രിക പുറത്തിറക്കിയത്. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് കർണാടകത്തിനായുള്ള പ്രത്യേക പ്രകടനപത്രിക തയ്യാറാക്കിയതെന്ന് ചടങ്ങില്‍ ജെപി നദ്ദ പറഞ്ഞു.
Also Read: May Horoscope 2023: അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഗ്രഹണ കാലം, മെയ് മാസത്തില്‍ നിങ്ങളുടെ ഭാഗ്യം എങ്ങിനെ?
"കർണ്ണാടകയുടെ പ്രകടനപത്രിക ഒരു എസി മുറിയിലിരുന്ന് തയ്യാറാക്കിയതല്ല, മറിച്ച് കൃത്യമായ വിശകലനമാണ് നടത്തിയത്. സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളും സന്ദർശിച്ച നമ്മുടെ പ്രവർത്തകർ വളരെയധികം അധ്വാനവും സ്ഥിരോത്സാഹവും പ്രകടന പത്രിക തയ്യാറാക്കാന്‍ നടത്തിയിട്ടുണ്ട്, ജെപി നദ്ദ പറഞ്ഞു.
BJP National President Shri @JPNadda releases BJP's manifesto for Karnataka Assembly Election 2023. #BJPPrajaPranalike2023 https://t.co/sJmRGJpQVH
— BJP (@BJP4India) May 1, 2023
കാവി പാർട്ടിയുടെ ദക്ഷിണേന്ത്യയുടെ കവാടമായി കാണുന്ന കർണാടകയിൽ അധികാരം നിലനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണ് എന്നത് പ്രകടന പത്രിക വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ജനങ്ങൾക്ക് വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഗണേശ ചതുർത്ഥി, ഉഗാദി, ദീപാവലി ആഘോഷ വേളകളിലാണ് ഇത് ലഭിക്കുക. ഈ ആനുകൂല്യം ബിപിഎൽ കുടുംബങ്ങൾക്ക് ആണ് ലഭിക്കുക. കൂടാതെ, സംസ്ഥനത്തെ എല്ലാ വാർഡുകളിലും അടൽ ആഹാർ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാലും പ്രതിമാസ റേഷൻ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന - സിരി ധന്യയും നൽകുന്ന 'പോഷണ' പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് 10 ലക്ഷം വീടുകൾ നിര്‍മ്മിച്ച് നൽകുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സാമൂഹ്യനീതി ഫണ്ട് പദ്ധതി പ്രകാരം എസ്‌സി-എസ്‌ടി സ്ത്രീകൾക്ക് അഞ്ച് വർഷത്തേക്ക് 10,000 രൂപ എഫ്‌ഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്‍റ് നിവാസികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്. 1972ലെ കർണാടക അപ്പാർട്ട്‌മെന്‍റ് ഉടമസ്ഥാവകാശ നിയമം പരിഷ്‌കരിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കർണാടക റസിഡന്റ്‌സ് വെൽഫെയർ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കും, ഇത് ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്‍റ് നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും.
അതേസമയം, കര്‍ണ്ണാടകയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. പ്രവചനാതീതമാണ് നിലവില്‍ കര്‍ണ്ണാടകയിലെ രാഷ്ട്രീയ സ്ഥിതിവിശേഷം. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ മൂന്ന് [പാര്‍ട്ടികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.
മെയ് 10ന് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, മെയ് 13ന് വോട്ടെണ്ണലും നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...