ലഖ്‌നൗ: രാജ്യത്ത് അതിർത്തി കടന്ന് വീണ്ടും പ്രണയം. ഫെയ്സ്ബുക്ക് വഴി ബംഗ്ലദേശ് സ്വദേശിനിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത യുവാവിനെ കാണാനില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ മോറാബാദ് സ്വദേശിയാണ് ഭാര്യ  ജൂലി ബീഗത്തിനൊപ്പം ബംഗ്ലദേശിലേക്ക് പോയതിന് ശേഷം യാതൊരു വിവരവും ഇല്ലാത്തത്. അജയ് സിങ്ങ് ബംഗ്ലദേശിലേക്ക് പോയിട്ട് രണ്ടു മാസം കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് രക്തത്തിൽ കുളിച്ച നിലയിലുള്ള അജയിയുടെ ഫോട്ടോ അമ്മ സുനിതയക്ക് ആരോ അയച്ചു നൽകി. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. മകന് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നും നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് വീട്ടുകാർ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വര്‍ഷം മുമ്പാണ് അജയ് സിങ്ങും ബംഗ്ലദേശ് സ്വദേശിനിയായ ജൂലി ബീഗവും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് സു​ഹൃത്തുക്കൾ ആയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ജൂലിയക്ക് 11 വയസ്സുള്ള ഒരു മകളുമുണ്ട്. മകൾക്കൊപ്പം ഇന്ത്യയിലേക്ക് വന്ന ജൂലിയ അജയിയെ വിവാഹം കഴിക്കുന്നതിനായി മതം മാറിയതായും യുവാവിന്റെ വീട്ടുകാർ പറയുന്നു. അജയിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് അമ്മ സുനിത പറയുന്നു. വിസ പുതുക്കണമെന്നും അതിനായി ബംഗ്ലദേശിലേക്ക് മടങ്ങണമെന്നും മൂന്നു മാസങ്ങള്‍ക്ക് മുമ്പ്  ജൂലി ആവശ്യപ്പെട്ടു. അന്ന് പോകുമ്പോൾ അജയ്‌യേയും ഒപ്പം കൂട്ടി. തനിക്ക് പസ്പോർട്ടും വിസയും ഇല്ലാത്തതിനാൽ ജൂലിയേയും മകളേയും അതിര്‍ത്തി വരെ കൊണ്ടാക്കി മടങ്ങി വരുമെന്ന് അജയ് അറിയിച്ചിരുന്നതായി സുനിത പറയുന്നു. 


ALSO READ: പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെ ചൊല്ലി പോര്, ട്വിറ്റർ ബയോയില്‍ മാറ്റം വരുത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ


എന്നാൽ ദിവസങ്ങൾ കഴിഞ്ഞ് തന്നെ ഫോൻിൽ വിളിച്ച് അജയ് താൻ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്നും ഇപ്പോൾ ബംഗ്ലദേശിലാണെന്നും അറിയിച്ചു. അതിനു ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് അമ്മ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അജയ് ഫോണ്‍ ചെയ്ത നമ്പറില്‍ നിന്ന് രക്തത്തില്‍ കുളിച്ച നിലയിലുള്ള ഒരു ഫോട്ടോ അയച്ചു തന്നു. ഇത് കണ്ട് മകന് അപകടം സംഭവിച്ചു എന്ന് ഭയന്നാണ് സുനിത പോലീസിനെ വിവരമറിയിക്കുന്നത്. ജൂലി തന്റെ മകനെ അപകടത്തില്‍പ്പെടുത്തിയതാകാമെന്നാണ് സുനിത പറയുന്നത്. പബ്ജി വഴി പ്രണയത്തിലായ യുവാവിനെ തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമാ ഹൈദറിനെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ സംഭവം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.