Raksha Bandhan Bank Holiday: രക്ഷാബന്ധൻ ദിവസം രാജ്യത്തെ പലയിടങ്ങളിലും പൊതു അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ബാങ്കുകളും അവധിയാണ്. എന്നാൽ, ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. ഈ വർഷം ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധി പ്രകാരം, ത്രിപുര (അഗർത്തല), ഗുജറാത്ത് (അഹമ്മദാബാദ്), മധ്യപ്രദേശ് (ഭോപ്പാൽ), ഒഡീഷ (ഭുവനേശ്വർ), ഉത്തരാഖണ്ഡ് (ഡെറാഡൂൺ), രാജസ്ഥാൻ (ജയ്പൂർ), ഉത്തർപ്രദേശ് (ലഖ്നൌ, കാൺപൂർ), ഹിമാചൽ പ്രദേശ് (ഷിംല) എന്നിവ രക്ഷാബന്ധൻ ദിനത്തിൽ അവധിയായിരിക്കും.


ഓഗസ്റ്റിൽ മറ്റ് അവധി ദിവസങ്ങളും ബാങ്കുകൾക്ക് ബാധകമായിട്ടുണ്ട്. ശ്രീ നാരായണ ഗുരു ജയന്തി, ശ്രീ കൃഷ്ണ ജയന്തി എന്നീ ദിവസങ്ങളിലാണ് അവധി. ഓഗസ്റ്റ് 20ന് ആണ് ശ്രീ നാരായണ ഗുരു ജയന്തി. ഓഗസ്റ്റ് 26ന് ശ്രീ കൃഷ്ണ ജയന്തി ദിനത്തിലും അവധിയാണ്.


ALSO READ: ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്; ദുരിത ബാധിതരുടെ വായ്പകൾ എഴുതി തള്ളും


ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്. ഗുജറാത്ത് ( അഹമ്മദാബാദ്), മധ്യപ്രദേശ് (ഭോപ്പാൽ), ഒഡീഷ (ഭുബനേശ്വർ), ചണ്ഡീഗഢ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ അവധിയായിരിക്കും.


രാജസ്ഥാൻ, ജമ്മു, കശ്മീർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ചത്തീസ്ഗഢ്, മേഘാലയ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ബാങ്ക് അവധിയായിരിക്കും. അതിനാൽ, പണമിടപാടുകളും ബാങ്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.