Bank Strike: ബാങ്ക് പണിമുടക്ക് മാറ്റി, തീരുമാനം ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിൽ
ചീഫ് ലേബര്‍ കമ്മീഷണറുമായി ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനമായത്.
മുംബൈ: ജനുവരി 30, 31 തിയതികളിൽ നടത്താനിരുന്ന ബാങ്ക് സമരം മാറ്റിവെച്ചു. ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനമായത്. ജനുവരി 31ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. ശമ്പള, പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവ് വേണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ജനുവരി 30, 31 തിയതികളിലായി രണ്ട് ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരുന്നത്. രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Also Read: Bharat Jodo Yatra: ഗുരുതര സുരക്ഷാ വീഴ്ച; ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു
11-ാം ശമ്പളപരിഹാരം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങൾ, പ്രമോഷനുകൾ, ശമ്പള-പെൻഷൻ ഫിക്‌സേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിയ്ക്കുക, ശമ്പളം വര്‍ദ്ധിപ്പിക്കുക, എൻപിഎസ് നിർത്തലാക്കുക, എല്ലാ കേഡറുകളിലും നിയമന നടപടികൾ ആരംഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. ഈ സമരമാണ് ഇപ്പോൾ ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ മാറ്റിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...