Lockdown: മാസ്ക് ധരിക്കാതെ വീട്ടിൽ നിന്നിറങ്ങിയാൽ പെട്രോൾ-ഡീസൽ ലഭിക്കില്ല
മെയ് 21 മുതൽ `നോ മാസ്ക് നോ ഫ്യൂവൽ` എന്ന ഫോർമുല പ്രയോഗിക്കാൻ ലഖ്‌നൗ പോലീസ് കമ്മീഷണർ സുജിത് പാണ്ഡെ ഉത്തരവിട്ടിട്ടുണ്ട്.
ലഖ്‌നൗ: ചൈനയിലെ വന്മതിൽ താണ്ടി ഇന്ത്യയിലെത്തിയ കോറോണ വൈറസ് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നാലാം ഘട്ട lock down ഉം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ lock down ൽ ഉത്തർപ്രദേശ് സർക്കാരും പുതിയ മാർഗനിർദ്ദേശങ്ങളും ഒരുപാട് ഇളവുകളും നല്കിയിട്ടുണ്ട്.
ഇളവുകൾക്ക് ശേഷം റോഡുകളിലെ വാഹനങ്ങളുടെ എണ്ണവും എന്തായാലും വർധിക്കും അതുകൊണ്ടുതന്നെ മെയ് 21 മുതൽ 'നോ മാസ്ക് നോ ഫ്യൂവൽ' എന്ന ഫോർമുല പ്രയോഗിക്കാൻ ലഖ്‌നൗ പോലീസ് കമ്മീഷണർ സുജിത് പാണ്ഡെ ഉത്തരവിട്ടിട്ടുണ്ട്.
Also read: ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...
ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോൾ-ഡീസൽ നിറയ്ക്കാൻ വരുന്ന വാഹനത്തിന്റെ ഡ്രൈവർ മാസ്ക് ധരിച്ചിട്ടില്ല എങ്കിൽ ഇനിമുതൽ എണ്ണ ലഭിക്കുകയില്ല. കൂടാതെ മാസ്ക് ഇല്ലാതെ ഒരു വ്യക്തിപോലും പുറത്തിറങ്ങരുതെന്നും, ആരെയെങ്കിലും മാസ്ക് ഇല്ലാതെ പിടിച്ചാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
Also read: video: അമ്മയുടെ തുമ്മൽ അഭിനയം, നിർത്താതെ ചിരിച്ച് കുഞ്ഞാവ: പങ്കുവെച്ച് ബിഗ് ബിയും
ഇതുവരെ ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർ യാത്ര ചെയ്യുന്നതിന് അനുമതി നല്കിയിട്ടില്ല. ഇതിൽ നിന്നും സ്ത്രീകൾ, രോഗികൾ, പ്രായമായ വ്യക്തികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഈ നിർദ്ദേശത്തെ മറികടന്ന് ആരെയെങ്കിലും ഒരു ബൈക്കിൽ 2 യാത്രാക്കാരുമായി കണ്ടെത്തിയാൽ അവരൂടെ വാഹനം പിടിച്ചെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അവർക്കെതിരെ നടപടിയെടുക്കും.
മാത്രമല്ല മാർഗനർദ്ദേശത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട് കടകളിൽ വരുന്നവർ മാസ്ക് ധരിച്ചിട്ടില്ലയെങ്കിൽ അവർക്ക് കടയുടമകൾ ഒരു കാരണവശാലും സാധനങ്ങൾ നൽകരുതെന്ന്. കൂടാതെ കാറുകളിലും മറ്റും 3 സാവരികളെ അനുവദിക്കില്ല. ആവശ്യമില്ലാതെ ആരും വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. Lock down മാർഗനിർദ്ദേശങ്ങൾ അനുസരിക്കാതെ ആരെയെങ്കിലും കണ്ടെത്തിയാൽ അവർക്കെതിരെ കർശന നിയമനടപടികൾ എടുക്കും.