COVID CASE:24 മണിക്കൂറിനിടെ പതിനാലായിരത്തിൽ താഴെ മാത്രം കേസുകൾ
24 മണിക്കൂറിനിടെ പതിനാലായിരത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധം ഫലപ്രാപ്തിയിലേക്ക് എത്തുന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിലുള്ള കുറവാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ ഫലപ്രാപ്തിയിലേക്ക് എത്തുന്നതായാണ് ഇതിന്റെ സൂചനയെന്ന് ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. 24 മണിക്കൂറിനിടെ പതിനാലായിരത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രതിദിനം 5000ത്തോളം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ALSO READ: Jackma ഒടുവിൽ പ്രത്യക്ഷപ്പെട്ടു-മൂന്ന് മാസത്തിന് ശേഷം
24 മണിക്കൂറിൽ 13,823 പേർക്കാണ് Covid സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,05,95,660 ആയി. ആകെ രോഗികളിൽ 1,02,45,741 പേർ രോഗമുക്തി നേടി. നിലവിൽ 1,97,201 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 16,988 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.
ഇതുവരെ 1,52,718 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 162 പേർക്ക് ജീവൻ നഷ്ടമായി. മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് രാജ്യത്ത് മരണ നിരക്കും കുറയ്ക്കാൻ സാധിച്ചത്. കോവിഡ‍് വാക്സിൻ(Covid Vaccine) വേഗമെത്തിക്കാൻ കഴിഞ്ഞതും കേന്ദ്ര സർക്കാരിന് രോഗ നിയന്ത്രണ വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ തെളിവാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും ശക്തമാക്കി കേസുകളുടെ എണ്ണം കുറക്കാനാണ് കേന്ദ്രത്തിന്റെ നിലവിലെ ആലോചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.