Newdelhi: 2022 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇ- പാസ്പോർട്ട് എന്ന ആശയം പങ്കുവെച്ചത്. അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിന് ഈ സാമ്പത്തിക വർഷം ചിപ്പുകളോടുകൂടിയ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ധനമന്ത്രി പറയുന്നതനുസരിച്ച് ഇത്തരത്തിൽ ഈ ചിപ്പ് അടങ്ങുന്ന ഇ-പാസ്‌പോർട്ടുകൾക്ക് വിപുലമായ സുരക്ഷാ സവിശേഷതകൾ ഉണ്ട്. ഇത് ബയോമെട്രിക് ഡാറ്റ  സംരക്ഷിക്കുകയും ലോകമെമ്പാടുമുള്ള ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിലൂടെയുള്ള യാത്രകൾസുഗമമാക്കുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാനും ഇത് വഴി അന്താരാഷ്ട്ര യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും സാധിക്കും.  നിലവിലെ കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകളുടെ വേഗതയും വർധിക്കുമെന്ന് ഇക്സിഗോ ഗ്രൂപ്പ് സി.ഇ.ഒ അലോക് ബാജ്പേയി ഞങ്ങളുടെ മറ്റൊരു വെബ്സൈറ്റായ് ഇന്ത്യാ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.


എന്താണ് ഇ- പാസ്സ്പോർട്ട് (What is e-Passport)


യാത്രാ രേഖകളുടെ സുതാര്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായാണ് ഇ-പാസ്‌പോർട്ടുകൾ എത്തുന്നത്. ഒരു ഇലക്ട്രോണിക് ചിപ്പും കൂടെ ബയോമെട്രിക് ഐഡന്റിറ്റി കാർഡും അടങ്ങുന്നതാണ് ഇ- പാസ്സ്പോർട്ട് . ഇതിനുള്ള അപേക്ഷ മറ്റ് നടപടിക്രമങ്ങൾ എന്നിവയെല്ലാം സാധാരണ പാസ്‌പോർട്ടിന് സമാനമാണ്.


എന്തൊക്കെയാണ് ഗുണങ്ങൾ (Benefits of an e-Passport)


സമയം ലാഭിക്കൽ-ഇ-പാസ്‌പോർട്ട് ഉള്ള യാത്രക്കാർ ദീർഘനേരം കാത്തിരിക്കേണ്ടതില്ല, കാരണം അത് നിമിഷങ്ങൾക്കകം പരിശോധിച്ചേക്കാം.


എളുപ്പത്തിലുള്ള ട്രാക്കിംഗ്-ഇത് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ സംരക്ഷിക്കുകയും തൽഫലമായി, ഡാറ്റ മോഷണവും ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ടുകൾ സൃഷ്ടിക്കുന്നതും തടയും.


ആധികാരികത-ചിപ്പിന് എന്തെങ്കിലും സംഭവിച്ചാൽ ഇ പാസ്പോർട്ട്  പ്രവർത്തിക്കില്ല. ഇ-പാസ്‌പോർട്ട് പ്രക്രിയയ്ക്ക് നിരവധി സുരക്ഷാ സംവിധാനങ്ങളുണ്ട്.


സുരക്ഷിതം-ഇ പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റാൻ ആർക്കും സാധിക്കില്ല. വിപണിയിലെ വ്യാജ പാസ്‌പോർട്ടുകൾ തടയാനും ഇത്  സഹായിക്കും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.