കൊല്‍ക്കത്ത: പിടികൂടിയ പാമ്പിനെ വച്ച് കേമത്തം കാണിക്കാന്‍ ശ്രമിച്ചാല്‍ പരിശീലനം ലഭിച്ച ഫോറസ്റ്റ് റേഞ്ചറാണെങ്കിലും പണി കിട്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനൊരു ഉത്തമ ഉദാഹരണമാണ് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പിടികൂടാനായെത്തിയ ഫോറസ്റ്റ് റേഞ്ചർ പതിവ് രീതികള്‍ തെറ്റിച്ചത് പാമ്പിന് പോലും ഇഷ്ടപ്പെട്ടില്ല.


പിടികൂടുന്ന പാമ്പിനെ ചാക്കിനുള്ളിലാക്കി കൊണ്ടു പോയി കാട്ടിനുള്ളിലേക്ക് വിടുന്നതാണ് പതിവ്. എന്നാല്‍, 40 കിലോ ഭാരവും 18 അടിനീളവുമുള്ള പാമ്പിനെ പിടികൂടിയ ഫോറസ്റ്റ് റേഞ്ചര്‍ അച്ചടക്കം മറന്ന് പെരുമാറുകയായിരുന്നു. 


പെരുമ്പാമ്പിനെ തോളിൽ കിടത്തി ക്യാമറകള്‍ക്കു മുന്നില്‍ പോസ് ചെയ്തതോടെ ആള്‍ക്കൂട്ട ബഹളത്തിലും ഫ്‌ളാഷ് ലൈറ്റുകളിലും അസ്വസ്ഥനായ പാമ്പ് റേഞ്ചറുടെ കഴുത്തില്‍ പിടിമുറുക്കി. 


മറ്റൊരു വനം വകുപ്പുദ്യോഗസ്ഥന്‍ സഹായിച്ചതോടെയാണ് പിടിമുറുക്കിയ പാമ്പ്‌ വീണ്ടും റേഞ്ചറുടെ നിയന്ത്രണത്തിലായത്. വനംവകുപ്പ് മന്ത്രി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.