കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷത്തിൽ സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി.  എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണം നടത്തി ആറാഴ്ചക്കകം റിപ്പോർട്ട് നൽകണം. 


ALSO READ: National Defence Academy entrance exams പെൺകുട്ടികൾക്കും എഴുതാമെന്ന് സുപ്രീംകോടതി


പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും അക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി (High Court) സർക്കാരിന് നിർദേശം നൽകി. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വലിയ തിരിച്ചടിയായാണ് കോടതി ഉത്തരവ് വിലയിരുത്തപ്പെടുന്നത്.


തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉണ്ടായ അക്രമങ്ങളിൽ ബലാത്സം​ഗം, കൊലപാതകം തുടങ്ങിയ കേസുകളുടെ അന്വേഷണം സിബിഐക്ക് വിടുന്നതായി കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ എഫ്ഐആറുകളും സിബിഐക്ക് കൈമാറാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.


ALSO READ: India COVID Update : രാജ്യത്ത് 36,401 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഒട്ടും കുറയാതെ കേരളത്തിലെ കോവിഡ് കണക്കുകൾ


ബലാത്സം​ഗം, കൊലപാതകം എന്നിവ ഒഴികെയുള്ള കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് കൊൽക്കത്ത ഹൈക്കോടതി രൂപം നൽകി. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ആറ് ആഴ്ചയ്ക്കുള്ളിൽ സിബിഐയും പ്രത്യേക അന്വേഷണ സംഘവും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.