കാവേരി പ്രശ്നത്തിൽ ബെംഗളൂരുവിൽ ഇന്ന് ബന്ദ്. തമിഴ്നാടിന് 5,000 ക്യുബിക്ക് സക്കൻഡ് കർണാടക സർക്കാർ വെള്ളം നൽകിയതിൽ പ്രതിഷേധിച്ചാണ് വിവിധ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് കർണാടക സർക്കാർ തമിഴ് നാടിന് വെള്ളം വിട്ട് നൽകിയത്. ഇത് തുടർന്നാണ് ഇന്ന് സെപ്റ്റംബർ 26ന് ബെംഗളൂരുവിൽ സംഘടനകൾ ബന്ദിന് ആഹ്വാനെ ചെയ്തത്, രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഇതിന് പുറമെ കർണാടകയിലെ കർഷക സംഘടന സെപ്റ്റംബർ 28-ാം തീയതി ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരുവിലെ സ്കൂളുകളും കോളേജുകളും ഐടി സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കാൻ പാടില്ലയെന്ന് ബന്ദ് അനുകൂലികളായ സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ മെട്രോ സർവീസ്, ബിഎംടിസി, കർണാടക എസ്ആർടിസി സർവീസുകളും തുടരും. അതേസമയം ബന്ദ് അനുകൂലിച്ച് ഒരു വിഭാഗം ബിഎംടിസി, കർണാടക എസ്ആർടിസി ജീവനക്കാർ രംഗത്തെത്തിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷ യൂണിയും ബന്ദ് അനുകൂലിക്കുന്നുണ്ട്. നഗരത്തിലെ ആശുപത്രിയും മറ്റ് അവശ്യ സേവനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സംഭവിക്കാതിരിക്കാൻ ശക്തമായി സുരക്ഷ ഉറപ്പ് വരുത്തിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ ബി ദയാനന്ദ അറിയിച്ചു.


ALSO READ : AIADMK: ബിജെപി വേണ്ടാ..തനിച്ച് മത്സരിച്ചോളാം..! എന്‍ഡിഎ വിട്ട് അണ്ണാ ഡിഎംകെ


തമിഴ് നാടിന് 5,000 ക്യുബിക് സക്കൻഡ് വെള്ളം നൽകാനുള്ള കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ സിദ്ദരാമയ്യ സർക്കാർ വെള്ളം വിട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 26 വരെയാണ് തമിഴ്നാടിന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശ പ്രകാരം വെള്ളം വിട്ടു നൽകുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം