Bengaluru Rain: ബുധനാഴ്ച പെയ്ത കനത്ത മഴയിൽ  ബെംഗളൂരു നഗരം വീണ്ടും വെള്ളത്തിനടിയില്‍... കനത്ത മഴ നഗരത്തിൽ വലിയ നാശനഷ്ടമാണ് വരുത്തിയത്. ബെല്ലന്ദൂരിലെ ഐടി മേഖല ഉൾപ്പെടെ ബെംഗളൂരു നഗരത്തിന്‍റെ കിഴക്ക്, തെക്ക്, മധ്യഭാഗങ്ങളിലെ നിരവധി റോഡുകൾ വെള്ളത്തിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം പെയ്ത മഴയുടെ ക്ഷീണം മാറും മുൻപേയാണ് വീണ്ടും നഗരത്തെ വലച്ചുകൊണ്ട് ശക്തമായ മഴ പെയ്തിറങ്ങിയത്. ബുധനാഴ്ച രാത്രി പെയ്ത മഴയ്ക്ക് ശേഷം രാജ്യത്തിന്‍റെ ഐടി തലസ്ഥാനമായ ബെംഗളൂരു വീണ്ടും വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരത്തോടെ കർണാടകയിലെ ബെംഗളൂരുവിൽ നിർത്താതെ പെയ്യുന്ന മഴ പ്രധാന പ്രദേശങ്ങളെ മുഴുവൻ  മുക്കിയിരിയ്ക്കുകയാണ്.


Also Read:   Rupee Vs Dollar: മൂല്യ തകര്‍ച്ചയില്‍ റെക്കോർഡ് സൃഷ്ടിച്ച് വീണ്ടും രൂപ, ഒരു ഡോളറിന്‍റെ വില 83 രൂപ കടന്നു


കനത്ത മഴയിൽ നിരവധി വീടുകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ്  റിപ്പോർട്ട്. വാഹനങ്ങളും വീടുകളും വെള്ളത്തിനടിയിലായി. 


നഗരത്തിന്‍റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എച്ച്എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങി നഗരത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളിൽ  60-80 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. രാത്രി 8 മണിക്ക്  ശേഷമാണ് കനത്ത മഴയുണ്ടയത് എന്നാണ് റിപ്പോർട്ട്. 


അതേസമയം, അടുത്ത ദിവസങ്ങളിലും നഗരത്തിൽ ശക്തമായ മഴ തുടരുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നൽകുന്ന മുന്നറിയിപ്പ്. ഇതേതുടർന്ന് നഗരത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസങ്ങളിൽ ബെംഗളൂരുവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. കൂടിയ താപനില 27-29 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 15-17 ഡിഗ്രി സെൽഷ്യസും ആയിരിക്കും


കഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ ബെംഗളൂരു നഗരം ഏറക്കുറേ പൂര്‍ണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. എന്നാൽ, അതെ തരത്തിലുള്ള ശക്തമായ മഴയുടെ ആവർത്തനമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചിരിയ്ക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.