Rupee Vs Dollar: മൂല്യ തകര്‍ച്ചയില്‍ റെക്കോർഡ് സൃഷ്ടിച്ച് വീണ്ടും രൂപ, ഒരു ഡോളറിന്‍റെ വില 83 രൂപ കടന്നു

ബുധനാഴ്ച രാവിലെ 82.32 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. പിന്നീട് 69 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയിലെത്തി ഇന്ത്യൻ രൂപ.  69 പൈസ ഇടിഞ്ഞ് 83.01 എന്ന നിലയിലാണ് ഇന്ന് വിപണി  ക്ലോസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 06:02 PM IST
  • ബുധനാഴ്ച രാവിലെ 82.32 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. പിന്നീട് 69 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയിലെത്തി ഇന്ത്യൻ രൂപ. 69 പൈസ ഇടിഞ്ഞ് 83.01 എന്ന നിലയിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.
Rupee Vs Dollar: മൂല്യ തകര്‍ച്ചയില്‍ റെക്കോർഡ് സൃഷ്ടിച്ച് വീണ്ടും രൂപ, ഒരു ഡോളറിന്‍റെ വില 83 രൂപ കടന്നു

Dollar Vs Rupee: ആഗോളവിപണിയില്‍ ചരിത്ര തകര്‍ച്ച തുടരുകയാണ് രൂപ. യുഎസ്  ഡോളറിനെതിരെ 83 കടന്നിരിയ്ക്കുകയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ചരിത്രത്തില്‍ ആദ്യയാണ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ നിലയിൽ  ഇടിയുന്നത്. 

ബുധനാഴ്ച രാവിലെ 82.32 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. പിന്നീട് 69 പൈസ ഇടിഞ്ഞ് റെക്കോർഡ് താഴ്ചയിലെത്തി ഇന്ത്യൻ രൂപ.  69 പൈസ ഇടിഞ്ഞ് 83.01 എന്ന നിലയിലാണ് ഇന്ന് വിപണി  ക്ലോസ് ചെയ്തത്.

Also Read:  Post Office Scheme: 10 വർഷം കൊണ്ട് ഇരട്ടിക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം..! കിസാൻ വികാസ് പത്രയെക്കുറിച്ച്‌ അറിയാം

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതും നിക്ഷേപകർക്കിടയിലെ അപകടസാധ്യതയില്ലാത്ത വികാരവുമാണ് വിവിധ രാജ്യങ്ങളിലെ കറൻസിയെ ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രൂപയുടെ മൂല്യം 10% ൽ അധികമാണ് ഇടിഞ്ഞത്‌.  

Also Readl:  PM Kisan Samman Yojana: പിഎം കിസാൻ യോജനയിൽ വൻ മാറ്റങ്ങൾ, ആധാറിന്‌ പകരം ഈ നമ്പർ നൽകിയാൽ മാത്രമേ അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയൂ 

അതേസമയം, യുഎസ് ട്രഷറി വരുമാനം വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിയ്ക്കുകയാണ്.  പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് ഇപ്പോഴത്തെ രൂപയുടെ ഇടിവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍. 

യുഎസ് ഫെഡറൽ റിസർവ്  തുടർച്ചയായ മൂന്നാം തവണയും 75 ബേസിസ് പോയിന്‍റ് വർദ്ധന നൽകുകയും 2023-ൽ ഇത് 4.63 ശതമാനത്തിലെത്തുമെന്ന് വിലയിരുത്തുകയും ചെയ്തതിന് ശേഷമാണ് ആഗോള വിപണിയില്‍  മറ്റ് കറന്‍സികള്‍ക്ക് ഇടിവ് നേരിട്ടത്. ഏഷ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ ഇടിവ് നേരിടുകയാണ്.  

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. ആർബിഐയുടെ ശക്തമായ  ഇടപെടൽ ഇല്ലാത്തതിനാൽ രൂപ വരും ദിവസങ്ങളില്‍  കൂടുതല്‍ ഇടിവ് നേരിടാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.  

അതേസമയം, ഡോളർ ശക്തിപ്പെടുന്നതിനാലാണ് ഇന്ത്യൻ രൂപ ദുർബലമാകുന്നത് എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News