Karnataka Rain: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കൺ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി IMD അറിയിച്ചു.  കൂടാതെ കര്‍ണാടകയില്‍ നിരവധി ജില്ലകളില്‍  റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  ബെംഗളൂരു നഗരത്തില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 


Alo Read:  Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും


ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബെംഗളൂരുവിൽ ബുധനാഴ്ച മഴയിൽ നിന്ന് ജനങ്ങൾക്ക് നേരിയ ആശ്വാസം ലഭിച്ചെങ്കിലും അത് അധിക സമയം നീളില്ല എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.  


Also Read:  Karnataka Rain: ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍, ഐടി മന്ത്രി സോഫ്റ്റ്‌വെയർ കമ്പനികളുമായി കൂടിക്കാഴ്ച നടത്തും 


കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച് ചില പ്രദേശങ്ങളിൽ ഒരു മണിക്കൂറിൽ 20 മില്ലിമീറ്റർ മഴ പെയ്തേക്കാം. 


ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ഒരാഴ്ചയോളം ജനജീവിതം താറുമാറാക്കിയ പേമാരിയുടെ അനന്തരഫലങ്ങളിൽ നിന്ന് നഗരം കരകയറുന്നതിനിടെ  അടുത്ത 5 ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് IMD നല്‍കിയിരിയ്ക്കുന്നത് 


അതേസമയം, മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കിവരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. 


നഗരത്തിലെ സിവിൽ ബോഡി ബിബിഎംപിയും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 1533 എന്ന ടോൾ ഫ്രീ നമ്പറും മഴ ഹെൽപ്പ് ലൈനായി പ്രവർത്തിക്കും. ബിബിഎംപിക്ക് 24×7 ഹെൽപ്പ്‌ലൈനും (2266 0000), വാട്ട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനും (94806 85700) സോണൽ ഹെൽപ്പ്‌ലൈൻ നമ്പറുകളും ഉണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.