ബെംഗളൂരു : ബെംഗളൂരു രാമേശ്വരം കഫേ സഫോടന കേസിലെ മുഖ്യസൂത്രധാരൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിൽ. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിനൊടുവിലാണ് ഇന്നലെ ബുധാനാഴ്ത എൻഐഎ പിടികൂടിയത്. മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. മുഖ്യസൂത്രധാരൻ മുസാമ്മിൽ ഷെരീഫാണ് എൻഐഎയുടെ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടക, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്. മാർച്ച് മൂന്നാം തീയതിയാണ് സ്ഫോടനത്തിന് പിന്നാലെ എൻഐഎയുടെ കേസേറ്റുടക്കുന്നത്. മുസ്സാവിർ ഷസീബ് ഹുസ്സൈൻ സ്ഫോടന കേസിലെ പ്രധാന പ്രതി. അബ്ദുൽ മതീൻ താഹയാണ് കേസിലെ മറ്റൊരു സൂത്രധാരൻ. ഇരുവരും ഇപ്പോഴും ഒളിവിലാണ്.


ALSO READ : Delhi Excise Case : എക്സൈസ് അഴിമതിക്കേസ്; കേജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി


ഒളിവിലുള്ള രണ്ട് പ്രതികൾക്കും സ്ഫോടനം നടത്തുന്നതിനായി സഹായം ചെയ്ത് നൽകിയത് ഷെരീഫാണെന്ന് എൻഐഎ അറിയിച്ചു. വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിൽ എൻഐഎക്ക് പണവും മറ്റ് ചില ഡിജിറ്റൽ തെളുവുകൾ ലഭിച്ചിരുന്നു. മാർച്ച് ഒന്നാം തീയതിയാണ് ബെംഗളൂരു ബ്രൂക്ക്ഫീൽഡ് ഐടിപിൽ റോഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേ ഐഇഡി സ്ഫോടനം ഉണ്ടായത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ അന്വേഷണ സംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.