ന്യൂ ഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ ഒന്ന് വരെ നാല് ദിവസത്തേക്കയാണ് റോസ് അവന്യു കോടതിയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഇഡി കസ്റ്റഡി കാലാവധി നീട്ടിയത്. ഈ മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി മദ്യനയ കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ മണിക്കൂറോളം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കേന്ദ്രന്വഷേണ ഏജൻസി അറസ്റ്റ് നടപടി സ്വീകരിക്കുന്നത്.
അതേസമയം അരവിന്ദ് കേജ്രവാളിന്റെ ലീഗൽ സംഘം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ അന്വേഷണവും തുടർ നടപടികളും അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്നറിയിച്ചുകൊണ്ടാണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഹർജിയിൽ ഉടൻ ഇടപെടാൻ കോടതി വിസമ്മതിച്ചു. കേസിൽ ഇഡിയോട് ഏപ്രിൽ രണ്ടിന് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി മൂന്നാം തീയതി പരിഗണിക്കും. കൂടാതെ കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജിയും കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ALSO READ : Delhi Liquor Case: ഡൽഹി മദ്യനയ അഴിമതി കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വൻ തിരിച്ചടി
ഇന്ന് കോടതിയിൽ കേജ്രിവാൾ സ്വയമാണ് കേസ് വാദിച്ചത്. കേന്ദ്ര ഏജൻസി തന്റെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് കേജ്രിവാൾ കോടതിയിൽ വാദിത്തിനിടെ പറഞ്ഞു. കേന്ദ്ര ഏജൻസികളായ സിബിഐയും ഇഡിയും തനിക്കെതിരെ ചാർജ്ഷീറ്റുകൾ കോടതികളിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു കോടതി പോലും താൻ തെറ്റുകാരനാണ് തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന എന്ന ചോദ്യം മാത്രമാണ് ബാക്കി നിൽക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി കോടതിയിൽ പറഞ്ഞു.
എന്താണ് ഡൽഹി മദ്യനയ അഴിമതി കേസ്?
റദ്ദാക്കിയ മദ്യനയം ചില്ലറ വിൽപനക്കാർക്ക് 185 ശതമാനവും ഹോൾസെയിൽ വ്യാപാരികൾക്ക് 12 ശതമാനത്തിന്റെ അധികം ലാഭമാണ് നൽകിയിരുന്നത്. ഹോൾസെയിൽ വ്യാപാരികൾക്ക് ആറ് ശതമാനം അധികം ലാഭം നൽകുന്നതിൽ 600 കോടയിൽ അധികം അഴിമതി നടത്തിയതായിട്ടാണ് ഇഡിയുടെ കണ്ടത്തെൽ. ഈ പണമെല്ലാ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസി ആരോപിക്കുന്നത്.
കൂടാതെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഈ ആഴിമതിയുടെ മുഖ്യസൂത്രധാരൻ എന്നാണ് ഇഡി മുദ്രകുത്തുന്നത്. കേസിൽ അരവിന്ദ് കേജ്രിവാളിന് പുറമെ എഎപിൽ നിന്നും ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ്, മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ തെലുങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത റാവുവും ഈ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇവരെല്ലാവരും കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.