ബംഗളൂരു: താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സിലാണ് ബെംഗളൂരു താമസയോ​ഗ്യമല്ലാത്ത ന​ഗരങ്ങളിൽ ഉൾപ്പെട്ടത്. മികച്ച ജീവിതനിലവാരമുള്ള മെട്രോപൊളിറ്റൻ, കോസ്‌മോപൊളിറ്റൻ നഗരങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ ഇവ ആഗോള തലത്തിൽ താരതമ്യപ്പെടുത്തുമ്പോൾ മികച്ചവയല്ല. ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരു ആഗോള സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവയും ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സിൽ മോശം ന​ഗരങ്ങളിൽ ഉൾപ്പെട്ടു. മുൻപ് ഈ റാങ്കിൽ ഇന്ത്യയിൽ നിന്ന് മുംബൈയും ഡൽഹിയും മാത്രമാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിന്ന് അഞ്ച് ന​ഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ബെംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നീ ന​ഗരങ്ങളാണ് മോശം പ്രകടനം കാഴ്ചവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ്
ലോകമെമ്പാടുമുള്ള നഗരങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പട്ടിക പുറത്തിറക്കുന്നത്. ഈ വർഷം ഏകദേശം 173 നഗരങ്ങളുടെ ജീവിത നിലവാരമാണ് വിശകലനം ചെയ്തത്. എല്ലാ ഇന്ത്യൻ നഗരങ്ങളും പട്ടികയിൽ 140-ലോ അതിന് താഴെയോ ഉള്ള സ്ഥാനത്താണ്. 56.5 സ്‌കോറുമായി ഡൽഹി 140-ാം സ്ഥാനത്താണ്. സ്‌കോർ കാർഡിൽ 56.2 സ്‌കോർ നേടിയ മുംബൈ 141-ാം സ്ഥാനത്ത് എത്തി. ചെന്നൈ 55.8 നേടി 142-ൽ എത്തി. അഹമ്മദാബാദ് 55.7 സ്‌കോറുമായി 143-ാം സ്ഥാനവും ഒടുവിൽ സ്‌കോർ കാർഡിൽ 146-ാം സ്ഥാനത്ത് 54.4 സ്‌കോറുമായി ബെംഗളൂരുവുമാണ്. നൂറിലാണ് ന​ഗരങ്ങളുടെ സ്കോർ കണക്കാക്കുന്നത്.


ALSO READ: Copenhagen Shooting: കോപ്പൻഹേഗൻ വെടിവെപ്പ്: 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


സൂചിക എങ്ങനെയാണ് കണക്കാക്കുന്നത്?
വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ മേഖല, പരിസ്ഥിതി, സംസ്കാരം എന്നീ അഞ്ച് ഘടകങ്ങളാണ് വിശകലനം ചെയ്യുന്നത്
ഓരോ ഘടകങ്ങൾക്കും വെയിറ്റേജ് ഉണ്ട്
ഹെൽത്ത് കെയർ, ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് 20 ശതമാനം വീതം വെയിറ്റേജ് ഉണ്ട്
വിദ്യാഭ്യാസത്തിന് 10 ശതമാനമാണ് വെയിറ്റേജ്


എന്തുകൊണ്ടാണ് ബെംഗളൂരു മോശം പ്രകടനം കാഴ്ചവച്ചത്?
സ്റ്റാർട്ടപ്പുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ ബം​ഗളൂരു പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ 100ൽ 46.4 പോയിന്റ് മാത്രമാണ് ബെംഗളൂരുവിന് ലഭിച്ചത്. ഒന്നിലധികം ബഹുരാഷ്ട്ര കമ്പനികൾ ബം​ഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം, റോഡുകൾ, ഊർജം, ടെലികമ്മ്യൂണിക്കേഷൻ, ഗുണമേന്മയുള്ള ഭവനം, വെള്ളം എന്നിവയെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന സൗകര്യങ്ങൾ കണക്കാക്കുന്നത്. ഓസ്ട്രിയയിലെ വിയന്നയാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഏറ്റവും താമസയോഗ്യമായ നഗരമായി വിയന്ന കണക്കാക്കപ്പെടുന്നു. വിയന്നയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മികച്ചതാണ്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ രണ്ടാം സ്ഥാനവും സ്വിറ്റ്‌സർലൻഡിലെ സൂറിച്ച്, കാനഡയിലെ കാൽഗരി എന്നിവ മൂന്നാം സ്ഥാനവും നേടി. റാങ്കിംഗ് പ്രകാരം സിറിയയിലെ ഡമാസ്കസാണ് ഏറ്റവും താമസയോഗ്യമല്ലാത്ത ന​ഗരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.