ബംഗളൂരു: യൂബര്‍ ടാക്സി സര്‍വീസിലെ ആദ്യ വനിത ഡ്രൈവറായി സേവനമാരംഭിച്ച ഭാരതി വീരാതിനെ (39) മരിച്ച നിലയില്‍ കണ്ടത്തെി.  തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. .അതേ സമയം ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെത്താനായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടത്തെി.ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ ഭാരതി 10 വര്‍ഷം മുമ്പാണ് ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി കൂടിയായ ഭാരതി ഡ്രൈവിങ് പഠിച്ച് യൂബര്‍ ടാക്സി സര്‍വ്വീസില്‍ ചേരുകയായിരുന്നു. ബംഗളൂരുവിലെ ആദ്യ യൂബര്‍ വനിതാ ഡ്രൈവര്‍ എന്ന നിലയില്‍ ഭാരതി മാധ്യമശ്രദ്ധ നേടിയിരുന്നു.


ഭാരതി വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. യൂബെര്‍ ടാക്‌സിയില്‍ ഡ്രൈവറായിരുന്ന ഭാരതി രണ്ട് വര്‍ഷം മുമ്പാണ് ടാക്‌സി ഡ്രൈവറായി ജോലി തുടങ്ങിയത്.  . ഭാരതി മരിച്ച നിലയില്‍ കണ്ടെത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും ഭാരതി താമസിച്ച വീടിന്‍റെ ഉടമയാണെന്ന് പൊലീസ് പറഞ്ഞു.