Pathan Song Controversy: ബേഷരം രംഗ് ഗാനം, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ മുംബൈ പോലീസില്‍ പരാതി
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവാതരിപ്പിക്കുന്ന പത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ശമിക്കുന്നില്ല. ചിത്രത്തിലെ ഗാനം പുറത്തു വന്നതേ രാജ്യത്തെ സദാചാര പൊലീസ് ഉണര്‍ന്നു, ഒപ്പം രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയയും എത്തിയതോടെ വിവാദം കൊഴുത്തു.
Pathan Song Controversy: ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവാതരിപ്പിക്കുന്ന പത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ശമിക്കുന്നില്ല. ചിത്രത്തിലെ ഗാനം പുറത്തു വന്നതേ രാജ്യത്തെ സദാചാര പൊലീസ് ഉണര്‍ന്നു, ഒപ്പം രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയയും എത്തിയതോടെ വിവാദം കൊഴുത്തു.
ഷാരൂഖ് ഖാനും ദീപിക പദുകോണും തകര്‍ത്തഭിനയിക്കുന്ന പത്താന്‍ എന്ന സ്പൈ-ത്രില്ലർ ഇപ്പോള്‍ എല്ലായിടത്തും ചർച്ചാ വിഷയമാണ്. ഒരു വശത്ത് താരങ്ങളുടെ ആരാധകര്‍ ചിത്രത്തിനായി കത്തിരിയ്ക്കുമ്പോള്‍ മറുവശത്ത് വിവാദം കത്തിക്കയറുകയാണ്. ബേഷരം രംഗ് എന്ന ഗാനത്തിന്‍റെ ദൃശ്യങ്ങളില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരിക്കുന്നതിനാല്‍, ചില മത സംഘടനകള്‍ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. BJP നേതാവും മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് തുടക്കത്തില്‍തന്നെ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഗാന രംഗവും കഥാപാത്രങ്ങളുടെ വസ്ത്രവും നിറങ്ങളും ഭാരതത്തിന്‍റെ സംസ്കാരത്തെ മുറിപ്പെടുത്തി എന്നദ്ദേഹം ആരോപിച്ചു. ഒപ്പം ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ് ഖാന്‍ അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട് തുടങ്ങിയവ വിവാദമായിരിയ്ക്കുകയാണ്. ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്.
എന്നാല്‍, ഇപ്പോള്‍ വിവാദം ഒരു പടി കൂടി കടന്നിരിയ്ക്കുകയാണ്. അതായത്, ഈ ഗാനത്തിനെതിരെയും കഥാപാത്രങ്ങള്‍ക്കെതിരേയും മുംബൈ പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിയ്ക്കുകയാണ്. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുകയാണ് ഈ ഗാനരംഗത്തിലൂടെ നിര്‍മ്മാതാക്കള്‍ ചെയ്തിരിയ്ക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ, ഹിന്ദു മതത്തെ വ്രണപ്പെടുത്താൻ കാവി നിറം "മനപ്പൂർവ്വം" ഉപയോഗിക്കുന്നത് അശ്ലീലതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പോലീസിന് നല്‍കിയ പരാതിയിൽ ആരോപിക്കുന്നു. ശനിയാഴ്ച മുംബൈയിലെ സകിനാക പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട FIR രജിസ്റ്റർ ചെയ്തത്.
വലതുപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ പ്രവർത്തകർ ഷാരൂഖ്, ദീപിക എന്നിവരുടെ കോലം കത്തിച്ചു.
ബോളിവുഡ് സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഷാരൂഖ് ഖാന്‍ ചിതം പത്താന്‍ ജനുവരി 25 ന് പുറത്തുവരും. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..
ios Link - https://apple.co/3hEw2hy