Saving Schemes 2023: വിവിധ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രം ഉയർത്തി, എവിടെ നിക്ഷേപിക്കണം
അഞ്ച് ശതമാനം വരെയുള്ള നിക്ഷേപങ്ങൾക്കും സമാനമായ വർദ്ധനവ് പലിശയിൽ വരുത്തിയിട്ടുണ്ട്
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിച്ചു. കിസാൻ വികാസ് പത്ര (കെവിപി), നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), മുതിർന്ന പൗരൻമാരുടെ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിവയാണ് പലിശ നിരക്ക് വർധിപ്പിച്ച പദ്ധതികൾ.
1.1 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. അഞ്ച് ശതമാനം വരെയുള്ള നിക്ഷേപങ്ങൾക്കും സമാനമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 2023 ജനുവരി 1 നും മാർച്ച് 31 നും ഇടയിൽ മാറ്റങ്ങൾ ബാധകമാകുമെന്ന് ധനമന്ത്രാലയത്തിൻറെ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം ചില ജനപ്രിയ സ്കീമുകളുടെ പലിശ നിരക്കിൽ മാറ്റമില്ല. പിപിഎഫ് (7.1 ശതമാനം), സുകന്യ സമൃദ്ധി യോജന (7.6 ശതമാനം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാധാരണയായി ഓരോ പാദത്തിലും പരിഷ്കരിക്കാറുണ്ട്. ഇതിൻറെ ഭാഗമായാണ് വർധന. ഇതിൽ തന്നെ ആറ് തവണയോളമാണ് പലിശ നിരക്ക് വർധിപ്പിച്ചത്.
പലിശ നിരക്ക് വർദ്ധനയ്ക്ക് ശേഷമുള്ള മാറ്റങ്ങൾ
ഒരു വർഷത്തെ നിക്ഷേപം: 6.6 ശതമാനം
രണ്ട് വർഷത്തെ നിക്ഷേപം: 6.8 ശതമാനം
മൂന്ന് വർഷത്തെ നിക്ഷേപം: 6.9 ശതമാനം
അഞ്ച് വർഷത്തെ നിക്ഷേപം: 7 ശതമാനം
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 8 ശതമാനത്തിൽ 40 ബേസിസ് പോയിന്റുകൾ വർദ്ധിക്കും.കിസാൻ വികാസ് പത്ര (കെവിപി) പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി. കാലാവധി 123 മാസത്തിൽ നിന്ന് 120 മാസമായി കുറച്ചു.
പ്രതിമാസ വരുമാന പദ്ധതിക്ക്, 40 ബേസിസ് പോയിൻറ് വർധിച്ച് 7.1 ശതമാനമായി. എൻഎസ്‌സിയുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് 7 ശതമാനമായി ഉയർത്തി. സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രതിവർഷം 4 ശതമാനമായി തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...