മെയ് നാല് മുതൽ മദ്യ ശാലകൾ തുറക്കുമോ?
കേരളം നേരത്തെ മദ്യപമാരുടെ ആവശ്യം കണക്കിലെടുത്ത് മദ്യം വീടുകളിൽ എത്തിച്ച് നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിനോട് എതിർപ്പ് ഉയർന്നിരുന്നു.
ന്യൂഡൽഹി: മദ്യശാലകൾ തുറക്കണം എന്ന ആവശ്യം ശക്തമാക്കി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്.
കേരളം, ഗോവ, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ആണ് ലോക്ഡൗൻ തുടർന്നാലും മദ്യശാലകൾ തുറക്കാൻ അനുവദിക്കണം എന്നു നിലപാട് മുന്നോട്ട് വെക്കുന്നത്.
സമയക്രമം നിശ്ചയിച്ചു മദ്യശാലകൾ തുറക്കാൻ അനുവദിക്കണം എന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഭൂരിഭാഗം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്റെ 25 ശതമാനത്തോളം മദ്യത്തിൽ നിന്നാണ് ലഭിക്കുന്നത്.
ഈ സാഹചര്യത്തിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യം ആണെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കുന്നു. വരുമാനത്തിലെ കുറവ് മാത്രമല്ല, ആത്മഹത്യ പ്രവണതയും, വ്യാജമദ്യ വിൽപനയും നിർമ്മാണവും കൂടി എന്നു ഈ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി ഒമാന്‍; പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും!!
കേരളം നേരത്തെ മദ്യപമാരുടെ ആവശ്യം കണക്കിലെടുത്ത് മദ്യം വീടുകളിൽ എത്തിച്ച് നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിനോട് എതിർപ്പ് ഉയർന്നിരുന്നു.
കേന്ദ്ര സർക്കാരും ഈ നീക്കത്തിനെ അനുകൂലിച്ചില്ല. അതേസമയം സംസ്ഥാനത്ത് മെയ് നാല് മുതൽ മദ്യവിൽപ്പന ശാലകൾ തുറക്കുന്നതിനുള്ള നടപടികൾ ബെവ്ക്കോ ആരംഭിച്ചതായാണ് വിവരം.
ഹോട്ട് സ്പോട്ടുകൾ അല്ലാത്തിടങ്ങളിൽ ലോക്ക് ഡൗണിന് ഇളവുകളുണ്ടാകും. ഇങ്ങനെ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ മദ്യവിൽപ്പന ശാലകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്ത് വന്നാൽ മാത്രമേ വ്യക്തതയുണ്ടാകൂ.