New Delhi: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് പ്രഖ്യാപിച്ചിരിയ്ക്കുന്ന  ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഗ്രാമീണ ബാങ്കി൦ഗ്  മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്‍റെ  നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും (Bank Strike) പണിമുടക്കും.


ഇതുകൂടാതെ റിസര്‍വ് ബാങ്കിലെ (RBI) എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 


അവശ്യസേവന മേഖലകളില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും ദേശീയ പണിമുടക്കില്‍ (Bharat Bandh) പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.


കേന്ദ്ര സര്‍ക്കാരിന്‍റെ  തൊഴിലാളി കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ്  ദേശീയ പണിമുടക്ക്  ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 


Also read: COVID-19: സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും, 4 സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി​ നോ​ട്ടീ​സ്


ദേശീയ പണിമുടക്ക് 25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെയാണ്.  സ്വകാര്യ വാഹനങ്ങളോടും പണിമുടക്കില്‍ സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍  അഭ്യര്‍ഥിച്ചിട്ടുണ്ട്.  ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.