ന്യുഡൽഹി: കാര്‍ഷിക നിയമത്തിനെതിരായി (Farm Laws) കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് (Bharat Bandh)ആരംഭിച്ചു. ഭാരത് ബന്ദ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പുരോഗമിക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ് (Bharat Bandh) പുരോഗമിക്കുന്നത്. ഹരിയാന-ഡൽഹി അതിർത്തിയായ സിംഗുവാണ് കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം.  സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സിംഗു അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. സമരം ശക്തമായി നടക്കുന്ന പഞ്ചാബ്, ഹരിയാന (Hariyana) സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.  ഈ രണ്ടു സംസ്ഥാനങ്ങളിലും കർഷകർ മൂന്നു മണി വരെ റോഡ് ഉപരോധിക്കും.


Also read: Farmers Protest: Bharat Bandhന് പിന്തുണയുമായി റെയില്‍വേ യൂണിയനുകള്‍


കർഷകർ ഉപരോധിക്കുന്നത് ഡല്‍ഹി-ഹരിയാന, ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ പ്രധാന പാതകളാണ്.  അതുകൊണ്ടുതന്നെ രാജ്യ തലസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് ബദല്‍ പാതകള്‍ നിർദ്ദേശിച്ചിരിക്കുകയാണ് പൊലീസ്. ഇന്ന് നടത്തുന്ന ഭാരത് ബന്ദ് വഴി കേന്ദ്രസര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കര്‍ഷകര്‍ (Farmers Protest) എന്നത് വ്യക്തമാണ്. 


കൂടാതെ തെലങ്കാനയില്‍ 10 മുതല്‍ 12 വരെയും ഡല്‍ഹിയില്‍ 11 മുതല്‍ മൂന്നു മണി വരെയും റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബന്ദിന് പിന്തുണ നല്‍കണമെന്ന് പൊതുജനങ്ങളോട് കര്‍ഷകര്‍ (Farmers) അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ (Bharat Bandh)  നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടയിൽ വാഹനങ്ങള്‍ തടയുകയോ കടകൾ നിര്‍ബന്ധമായും അടുപ്പിക്കുകയോ ചെയ്താല്‍ കർശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് (Delhi Police) അറിയിച്ചിട്ടുണ്ട്.