Bharat Bandh: ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്. രാജ്യത്തെ കര്‍ഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചിരിയ്ക്കുന്നത് 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരത് ബന്ദ് വന്‍ വിജയമാക്കാന്‍ വ്യാപാരികളും കർഷകരും പിന്തുണ നൽകണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഭ്യർത്ഥിച്ചു. 


Also Read: February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ 
 


കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ടർമാരും പണിമുടക്ക് നടത്തി സമരത്തിന് പിന്തുണ നൽകണമെന്ന് ടികായത് ആവശ്യപ്പെട്ടു.  


Also Read: Alcohol Store in Saudi Arabia: സൗദിയില്‍ മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് മദ്യം ലഭ്യമാക്കും 
 
ഫെബ്രുവരി 16ന് ഭാരതീയ കിസാൻ യൂണിയൻ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ഉൾപ്പെടെ നിരവധി കർഷക സംഘങ്ങൾ ഇതിന്‍റെ ഭാഗമാണ്. കർഷകരും അന്നേ ദിവസം കൃഷിയിടങ്ങളിൽ പോകാതെ ബന്ദിന് പിന്തുണ നൽകണം. അമാവാസി ദിനം വയലിൽ ജോലി ചെയ്യുന്നത് കർഷകർ ഒഴിവാക്കിയിരുന്നു. അതുപോലെ ഫെബ്രുവരി 16 കർഷകർക്ക് മാത്രമുള്ള അമാവാസിയാണ്. ജോലിയിൽ നിന്ന് വിട്ടുനിന്ന് അന്ന് കർഷകർ സമരത്തിന്‍റെ ഭാഗമാകണം. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകും, ടികായത് പറഞ്ഞു.


ഞങ്ങൾ വ്യാപാരികളോടും പിന്തുണ  അഭ്യർത്ഥിക്കുന്നു, ആളുകൾ ആ ദിവസം ഒരു സാധനവും വാങ്ങരുത്. കർഷകർക്കും തൊഴിലാളികൾക്കും പിന്തുണയായി കടകൾ അടച്ചിടാൻ ഞങ്ങൾ കടയുടമകളോട് അഭ്യർത്ഥിക്കുന്നു, അദ്ദേഹം പറഞ്ഞു.


മുസാഫർനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന അവസരത്തിലാണ് ഫെബ്രുവരി 16 ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന ഭാരത് ബന്ദിന്‍റെ ലക്ഷ്യങ്ങൾ ടികായത് പങ്കുവച്ചത്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി, പെൻഷൻ എന്നീ വിഷയങ്ങളും ബന്ദിന്‍റെ പ്രധാന കാരണങ്ങളാണ്. റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ കർശന നിയമ നടപടികൾ അനുശാസിക്കുന്ന പുതിയ നിയത്തിനെതിരെ പ്രതിഷേധിച്ച ട്രാൻസ്‌പോർട്ടേഴ്‌സ് യൂണിയന്‍റെ പിന്തുണ ബന്ദിനുണ്ടാകുമെന്നും  ടികായത് വ്യക്തമാക്കി. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.