Bharat Atta-Rice: രാജ്യത്തെ സാധാരണക്കാര്‍ക്കായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടത്തിവരുന്നു. അതിലൊന്നാണ് ഭാരത് റൈസ് പദ്ധതി (Bharat Rice). ഈ പദ്ധതി അനുസരിച്ച് പൊതു ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ അരിയും  ആട്ടയും ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Arvind Kejriwal: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ഇഡി സമൻസ്, ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാൾ 


ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ അരിയും ആട്ടയും ലഭ്യമാകുന്ന പദ്ധതി ഇപ്പോള്‍ സ്റ്റേഷനുകളിലും നടപ്പാക്കിയിരിയ്ക്കുകയാണ്.  രാജ്യത്തെ 500 സ്റ്റേഷനുകളിൽ ഈ സൗകര്യം ആരംഭിച്ചു. അതായത്, രാജ്യത്തെ തിരഞ്ഞെടുത്ത 500 റെയിൽവേ സ്‌റ്റേഷനിൽ നിങ്ങൾക്ക് അരിയും ആട്ടയും  കുറഞ്ഞ നിരക്കില്‍ ലഭിക്കും.  


Also Read:  Coconut Oil Benefits: വെളിച്ചെണ്ണ രാത്രിയില്‍ ഉപയോഗിക്കൂ, കടുത്ത ചൂടിലും ചര്‍മ്മം തിളങ്ങും!!
 
നോർത്ത് ഈസ്റ്റേൺ റെയിൽവേ ആരംഭിച്ച ഈ നടപടിയിലൂടെ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്നവർക്കും കച്ചവടക്കാർക്കും ദൈനംദിന യാത്രക്കാർക്കും വലിയ നേട്ടമാണ് ലഭിക്കുന്നത്. അതായത്, സ്റ്റേഷൻ വളപ്പിൽ ഇവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ആട്ടയും ലഭിക്കും.   


മൊബൈൽ വാനുകൾ വഴിയാണ് സ്റ്റേഷൻ പരിസരത്ത് അരിയും ആട്ടയും വിൽക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടത്തുന്നത്. 3 മാസത്തേയ്ക്ക് നടപ്പാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചാൽ ഈ സംവിധാനം തുടരും.  


മൊബൈൽ വാൻ റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് 2 മണിക്കൂർ നിർത്തും


ഈ മൊബൈൽ വാൻ റെയിൽവേ സ്റ്റേഷനിൽ 2 മണിക്കൂർ മാത്രമാണ് നിർത്തുക. 2 മണിക്കൂർ മാത്രമാണ് വാനിന് റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് നിർത്താൻ അനുമതി ലഭിച്ചിരിയ്ക്കുന്നത്. കൂടതെ, മൊബൈൽ വാൻ വിൽപ്പനക്കാർക്ക് അറിയിപ്പുകൾ നടത്താൻ അനുവാദമില്ല. സ്വയം പ്രമോട്ട് ചെയ്യാൻ ബാനറുകൾ സ്ഥാപിക്കാൻ മാത്രമേ അനുവാദമുള്ളൂ. കൂടാതെ, 3 മാസത്തെ വിൽപ്പനയ്ക്കായി തിരഞ്ഞെടുത്ത ഏജൻസിയിൽ മാറ്റമൊന്നും ഉണ്ടാകില്ല.  


ഒരു കിലോ ആട്ടയുടെയും അരിയുടെയും വില എത്രയായിരിക്കും?


മൊബൈൽ വാനുകൾ വഴി വിൽക്കുന്ന ആട്ടയുടെയും അരിയുടെയും വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കിലോയ്ക്ക് 27.50 രൂപ നിരക്കിൽ ഭാരത് ബ്രാൻഡ് ആട്ട ലഭിക്കും. അതേ സമയം ഭാരത് ബ്രാൻഡ് അരിയുടെ വില കിലോയ്ക്ക് 29 രൂപയായിരിയ്ക്കും. 


നിലവിൽ 505 സ്റ്റേഷനുകളിൽ റെയിൽവേ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ലഖ്‌നൗ, ഗോരഖ്പൂർ, ഛപ്ര, ബനാറസ് തുടങ്ങി നിരവധി സ്റ്റേഷനുകളുടെ പേരുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


അടുത്തിടെയാണ് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ ഭാരത് ബ്രാൻഡ് ആട്ടയും അരിയും പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ്. വിലക്കയറ്റം മൂലം വലയുന്ന  സാധാരണക്കാര്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നല്‍കുന്നത്.  



  


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.