Arvind Kejriwal: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ഇഡി സമൻസ്, ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാൾ

Arvind Kejriwal:  ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട  ഇഡി സമൻസിനെ ചോദ്യം ചെയ്ത് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 09:23 PM IST
  • ED അയച്ച 8 സമൻസുകളിൽ ആറെണ്ണം ഒഴിവാക്കിയതിന് ഇഡി സമർപ്പിച്ച രണ്ട് പരാതികളിൽ ഡൽഹി കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.
Arvind Kejriwal: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ഇഡി സമൻസ്, ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാൾ

New Delhi: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടുത്തിടെയായി അനുദിനം വാര്‍ത്തകളില്‍ നിറയുകയാണ്.  ഒന്നിന് പിറകെ ഒന്നായി എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് അദ്ദേഹത്തിന് ചോദ്യം ചെയ്യലിന്  ഹജരാകാനായി  സമന്‍സ് അയയ്ക്കുകയാണ്.  ഇതുവരെ 9 തവണയാണ്  ED കേജ്‌രിവാളിന്  സമന്‍സ് അയച്ചിരിയ്ക്കുന്നത്, എന്നാല്‍, എല്ലാ തവണയും കേജ്‌രിവാളി ന്‍റെ പ്രതികരണം ഒന്ന് തന്നെയായിരുന്നു,..!! 

Also Read:   Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!! 
  
പല കാരണങ്ങള്‍ നിരത്തി സമന്‍സ് ഒഴിവാക്കിയ അരവിന്ദ് കേജ്‌രിവാൾ ഇത്തവണ മറ്റൊരു പോംവഴി കണ്ടെത്തിയിരിയ്ക്കുകയാണ്. ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട  ഇഡി സമൻസിനെ ചോദ്യം ചെയ്ത് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ പ്രത്യേക സംഭാവവികാസത്തില്‍ ആം ആദ്മി പാര്‍ട്ടി സുപ്രിമോയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2024 മാർച്ച് 20 ബുധനാഴ്ച പരിഗണിക്കും. 

Also Read:  Lok Sabha Election 2024: 25 ഗ്യാരണ്ടികള്‍, Congress Manifesto തയ്യാര്‍!!

ED അയച്ച 8 സമൻസുകളിൽ ആറെണ്ണം ഒഴിവാക്കിയതിന് ഇഡി സമർപ്പിച്ച രണ്ട് പരാതികളിൽ ഡൽഹി കോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ അന്വേഷണ ഏജൻസി കേജ്‌രിവാളിന് ഒമ്പതാമത്തെ സമൻസ് അയച്ചു. 2024 മാർച്ച് 21-ന്  എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഏജന്‍സി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.   

എക്‌സൈസ് നയ കേസിന്‍റെ കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രിയുടെ പേര് എൻഫോഴ്‌സ്‌മെന്‍റ്   ഡയറക്ടറേറ്റ് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ  മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നീ നേതാക്കളെയാണ് ED ഇതുവരെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 

അതേസമയം,  ED യും CBI യും  ബിജെപിയുടെ ഗുണ്ടകളായി മാറിയെന്ന് എഎപി മന്ത്രി അതിഷി ആരോപിച്ചു. 'ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ED സ്വീകരിയ്ക്കുന്ന നിലപാട് ഇത് തെളിയിക്കുന്നു. അരവിന്ദ് കേജ്‌രിവാളിനെതിരെ ഇഡിക്ക് തെളിവില്ല. തെളിവില്ലെങ്കിലും അവർ ഒന്നിന് പുറകെ ഒന്നായി സമൻസ് അയക്കുന്നു,,' അതിഷി ഒരു  പ്രസ്താവനയിൽ അവകാശപ്പെട്ടു. ED അതിന്‍റെ യഥാർത്ഥ രാഷ്ട്രീയ നിറം കാണിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേജ്‌രിവാളിനെ പ്രചാരണത്തിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും അവര്‍ ആരോപിച്ചു.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News