Bharat Jodo Yatra: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് കര്‍ഷക സംഘടനകള്‍
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുമ്പോൾ യാത്രയിൽ പങ്കെടുക്കുമെന്ന് ബികെയു (ബിലാരി) നേതാക്കള്‍ അറിയിച്ചു.
New Delhi: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് കര്‍ഷക സംഘടനകള്‍. ഭാരതീയ കിസാൻ യൂണിയനിൽ നിന്ന് (BKU) വേർപിരിഞ്ഞ ഹർപാൽ സിംഗ് ബിലാരിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുമ്പോൾ യാത്രയിൽ പങ്കെടുക്കുമെന്ന് ബികെയു (ബിലാരി) നേതാക്കള്‍ അറിയിച്ചു.
ബിലാരിയുടെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനയുടെ പ്രതിനിധി സംഘം ഞായറാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാവും യാത്രാധ്യക്ഷനുമായ ദിഗ്‌വിജയ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയിൽ ചേരണമോ എന്ന വിഷയവും ചർച്ച ചെയ്തിരുന്നു. ശേഷമായിരുന്നു തീരുമാനം.
മഹാത്മാഗാന്ധിക്കും ജെപി പ്രസ്ഥാനത്തിനും ശേഷം സമൂഹത്തിലെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പൊതു പ്രസ്ഥാനമായി ഭാരത് ജോഡോ യാത്ര മാറിയെന്ന് ബിലാരി ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പ്രതീക്ഷയുടെ കിരണമായാണ് ഈ യാത്രയെ കാണുന്നത് എന്നും കർഷകരുടെ ക്ഷേമത്തിനായി രാഹുൽ ഗാന്ധി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന കർഷക നേതാവാണ് ബിലാരി, ബികെയു നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിനൊപ്പം പ്രവർത്തിക്കുകയും അദ്ദേഹത്തിന്‍റെ വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
2011-ൽ മഹേന്ദ്ര സിംഗ് ടികായിത്തിന്‍റെ മരണശേഷം സമാന ചിന്താഗതിക്കാരായ നേതാക്കളുമായി അദ്ദേഹം സ്വന്തം സംഘടന രൂപീകരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ, പ്രത്യേകിച്ച് മൊറാദാബാദ്, ബറേലി മണ്ഡലങ്ങളിൽ അദ്ദേഹത്തിന്‍റെ സംഘടനയ്ക്ക് നല്ല ബഹുജന അടിത്തറയുണ്ട്.
മൂന്ന് വിവാദ കാർഷിക ബില്ലുകൾക്കെതിരെ 13 മാസം നീണ്ട കർഷക പ്രക്ഷോഭത്തിനിടെ യുണൈറ്റഡ് കിസാൻ മോർച്ചയുടെ 40 അംഗ കമ്മിറ്റിയിൽ ബിലാരിയും ഉൾപ്പെട്ടിരുന്നു.
അതേസമയം, സെപ്റ്റംബര്‍ 7 ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ മഹാരാഷ്ട്രയിലൂടെ കടന്നുപോകുകയാണ്. നവംബർ 7 നാണ് യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...