IRCTC Tour Package: ഇന്ത്യന്‍ റെയില്‍വേയ്ക്കൊപ്പം ഈ സ്ഥലങ്ങളില്‍ പുതുവത്സരം അടിപൊളിയാക്കാം, ഉടന്‍ ട്രിപ്പ് ബുക്ക് ചെയ്തോളൂ

  പുതുവത്സര വേളയില്‍   IRCTC മികച്ച ടൂര്‍ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ്. ഈ പാക്കേജിലൂടെ നിങ്ങള്‍ക്ക്  ഗോവ, ഉജ്ജയിൻ, നാസിക്ക് എന്നിവിടങ്ങളിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 02:11 PM IST
  • പുതുവത്സര വേളയില്‍ IRCTC മികച്ച ടൂര്‍ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ്. ഈ പാക്കേജിലൂടെ നിങ്ങള്‍ക്ക് ഗോവ, ഉജ്ജയിൻ, നാസിക്ക് എന്നിവിടങ്ങളിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കും.
IRCTC Tour Package: ഇന്ത്യന്‍ റെയില്‍വേയ്ക്കൊപ്പം ഈ  സ്ഥലങ്ങളില്‍ പുതുവത്സരം അടിപൊളിയാക്കാം, ഉടന്‍ ട്രിപ്പ് ബുക്ക് ചെയ്തോളൂ
IRCTC Tour Package: പുതുവര്‍ഷം അടിപൊളിയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മികച്ച ഓഫറുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. അതായത്, രാജ്യത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍  കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് പുതുവർഷം ആഘോഷിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 
 
പുതുവത്സര വേളയില്‍   IRCTC മികച്ച ടൂര്‍ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ്. ഈ പാക്കേജിലൂടെ നിങ്ങള്‍ക്ക്  ഗോവ, ഉജ്ജയിൻ, നാസിക്ക് എന്നിവിടങ്ങളിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കും. 
 
 
മികവരും പുതുവത്സരം ടൂറിസ്റ്റ് സ്ഥലങ്ങളിലും റൊമാന്റിക് സ്ഥലങ്ങളിലും ആഘോഷിക്കാനാണ് ഇഷ്ടപ്പെടുക. അത്തരക്കാര്‍ക്ക്  IRCTC യുടെ ഈ ചിലവ് കുറഞ്ഞ ടൂര്‍ പാക്കേജ് ഏറെ പ്രിയമാകും. 
 
 
IRCTC യുടെ ഈ ചിലവ് കുറഞ്ഞ ടൂര്‍ പാക്കേജ് സാധാരണക്കാര്‍ക്കും ഏറെ പ്രയോജനകരമാണ്. അതായത് ഈ ടൂര്‍ പാക്കേജിലൂടെ ഇത്തവണ New Year 2023 അടിപൊളിയാക്കാം.
 
IRCTC Tour Package: 9 പകലും 10 രാത്രിയുമാണ് ഈ ടൂർ പാക്കേജ്
 
IRCTC യുടെ ഈ ടൂർ പാക്കേജ് 9 പകലും 10 രാത്രിയുമാണ്. 'ന്യൂ ഇയർ ബോണൻസ' (New Year Bonanza) എന്നാണ് ഈ പാക്കേജിന്‍റെ പേര്.  'ദേഖോ അപ്നാ ദേശ്' കാമ്പെയ്‌നിന് കീഴിലാണ് ഈ ടൂർ പാക്കേജ് ആരംഭിച്ചിരിക്കുന്നത്. ഈ ടൂർ പാക്കേജിൽ, യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യും. ഭരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ വഴി ഉജ്ജയിൻ, നാസിക്ക്, ഗോവ എന്നിവിടങ്ങളിലേക്ക് യാത്രയാകും. ​ഇവിടെ യാത്രക്കാര്‍ക്ക് പുതുവർഷം ആഘോഷിക്കാം. ഈ പുതുവർഷത്തിൽ ഗോവയിലേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നുവെങ്കില്‍ ഇതിലും മികച്ച ഒരു ടൂർ പാക്കേജ് നിങ്ങൾക്ക് കണ്ടെത്താനാവില്ല.
 
IRCTC Tour Package: ഡിസംബർ 23ന്  മുതൽ ടൂർ പാക്കേജ് ആരംഭിക്കും
 
IRCTC യുടെ ഈ പുതുവർഷ ടൂർ പാക്കേജ് ഡിസംബർ 23-ന് ഡൽഹിയിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ ടൂർ പാക്കേജിൽ, യാത്രക്കാർക്ക് ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിംഗം, ഓംകാരേശ്വർ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാം. തുടര്‍ന്ന്  നാസിക്കിൽ യാത്രക്കാർ ത്രയംബകേശ്വര ക്ഷേത്രവും സായി ബാബ ക്ഷേത്രവും സന്ദർശിച്ചശേഷം നേരെ ഗോവയിലെത്താം. ഇവിടെയാണ് യാത്രക്കാര്‍ക്ക് പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത്.  ഗോവയിലെ കലാൻഗുട്ട് ബീച്ച്, ബാഗ ബീച്ച്, അഗൗഡ ഫോർട്ട്, പഴയ ഗോവ ചർച്ച്, മംഗേഷി ക്ഷേത്രം, മിരാമർ ബീച്ച്, കോൾവ ബീച്ച് എന്നിവയും യാത്രക്കാര്‍ക്ക് ആസ്വദിക്കാം.  
 
IRCTC Tour Package: സൗകര്യങ്ങളും ടിക്കറ്റ് നിരക്കും അറിയാം  
 
IRCTC യുടെ മറ്റ് ടൂർ പാക്കേജുകൾ പോലെതന്നെ  ഈ പാക്കേജിലും യാത്രക്കാര്‍ക്ക്  , പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ലഭിക്കും. ഇതോടൊപ്പം ഐആർസിടിസിയുടെ മികച്ച ഹോട്ടലുകളിൽ യാത്രക്കാർക്ക് താമസ സൗകര്യമൊരുക്കും. ഈ യാത്രയുടെ ലക്ഷ്യസ്ഥാനം എവിടെയായിരുന്നാലും, യാത്രക്കാർ ടൂറിസ്റ്റ് ബസിലൂടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.
 
IRCTC 'ന്യൂ ഇയർ ബൊനാൻസ' (New Year Bonanza) ടൂർ പാക്കേജിലെ  കംഫർട്ട് ക്ലാസിലെ യാത്രയ്ക്ക് 66,415 രൂപയും ഫാമിലി പാക്കേജിന് ഒരാൾക്ക് 57,750 രൂപയും ഈടാക്കും. അതേസമയം, സുപ്പീരിയർ ക്ലാസിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 79,695 രൂപയും ഫാമിലി പാക്കേജിന് യാത്ര ചെയ്യാൻ 69,300 രൂപയുമാണ് നിരക്ക്.
 
വേഗമാകട്ടെ, ഇത്തവണ ഉത് വത്സരം IRCTCയ്ക്കൊപ്പം ആഘോഷിക്കാം   
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News